മുംബൈ: സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരുള്ള സെലിബ്രിറ്റി കൂടിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. സാറയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇതിനകം 1.8 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. സാറയുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ക്കും ഫാഷന്‍ വിശേഷങ്ങള്‍ക്കും വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍. ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലുമായി സാറ പ്രണയത്തിലാണെന്നതടക്കം ഗോസിപ്പുകള്‍ ഇതിനകം വലിയ ചര്‍ച്ച വിഷയമായിരുന്നു. ചില ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡല്‍ കൂടിയാണ് സാറ. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ വൈദ്യശാസ്ത്ര ബിരുദ പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് സാറ. ഇപ്പോള്‍ സാറയുടെ ആരാധകര്‍ക്ക് ഏറെ ആവേശം നല്കുന്ന വാര്‍ത്തയാണ് ബോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ, നടന് ഷാഹിദ് കപൂറിനൊപ്പം സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളിയ പിതാവ് സച്ചിന് തന്റെ മകള്‍ സാറ അവളുടെ അക്കാദമിക് കാര്യങ്ങള്‍ ആസ്വദിക്കുകയാണ്. അവള് സിനിമയില്‍ ചേരുന്നതിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തവണ അത്തരം ഊഹാപോഹങ്ങളല്ലെന്നാണ് സൂചന. സാറ ഉടന്‍ തന്നെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുമെന്നും മാതാപിതാക്കള്‍ പിന്തുണയുമായി കൂടെയുണ്ടെന്നും ബോളിവുഡിലെ ചില പ്രമുഖര്‍ തന്നെ വെളിപ്പെടുത്തിയതായി എന്റര്ടെയ്ന്മെന്റ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: