ബെംഗളൂരു: റോയിട്ടേഴ്സ് ലേഖിക ശ്രുതി നാരായണന് ബെംഗളൂരുവിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയത് ഒരു മാസം മുന്‍പാണ്. ആത്മഹത്യയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഭര്‍ത്താവുമായുള്ള ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നു.
അതോടെ ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കൊറോത്ത് ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹീക പീഢനത്തിനും ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡ് പൊലീസ് കേസെടുത്തു. മാര്‍ച്ച് 21നാണ് ശ്രുതി നാരായണനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 കാരി ശ്രുതി സബ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.
ബന്ധുക്കള്‍ ആരോപിക്കുന്നത് ശ്രുതിയുടെ മരണത്തിന് കാരണക്കാരന്‍ അനീഷ് ആണെന്നാണ്. ഈയിടെ ശ്രൂതിയുടെ സഹോദരന് കര്‍ണ്ണാടകയിലെ മന്ത്രി വി. സുനില്‍കുമാറിന് അനീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണ്ണാടക പൊലീസ് നിയോഗിച്ചിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തിലുള്‍പ്പെടെ എത്തി അന്വേഷിച്ചിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും അനീഷ് പിടി കൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: