ഗുവാഹത്തി: അസമിലെ ഗുവാഹത്തി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. ആകെയുള്ള 60 വാര്‍ഡുകളില്‍ 58ലും ബിജെപി വിജയിച്ചു. ബിജെപിയും അസം ഗണ പരിഷത്തും സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതില്‍ ബിജെപി 52 സീറ്റുകള്‍ നേടിയപ്പോള്‍ അസംഗണപരിഷത്ത് ആറ് സീറ്റുകള്‍ നേടി. ബിജെപി-അസം ഗണ പരിഷത്ത് സീറ്റുകളില്‍ 29 എണ്ണത്തിലും സ്ത്രീസ്ഥാനാര്ത്ഥികളാണ് വിജയിച്ചത്. സ്ത്രീകള്‍ക്ക് ബിജെപി നല്ല രീതിയില്‍ സംവരണം നല്‍കിയിരുന്നു.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും കിട്ടിയില്ല. ഗുവാഹത്തി മുനിസിപ്പല്‍ കോര്പറേഷന് രൂപപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണഗ്രസിന് ഒരൊറ്റ പ്രതിനിധിയുമില്ല. അതേ സമയം ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടി. മുസ്ലിം മേഖലകളിലായിരുന്നു ആപിന്റെ വിജയം. മുസ്ലിം മേഖലയില്‍ അസം ഗണ പരിഷത്തും രണ്ട് സീറ്റ് നേടി.
കോണ്‍ഗ്രസിനെ അസമില്‍ നിന്നും കെട്ടുകെട്ടിക്കുകയാണ് ജനങ്ങള്‍ ചെയ്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു കുടിയേറി വന്ന മുസ്ലിങ്ങളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവരെ ഇനി ഒരിക്കലും അസം രാഷ്ട്രീയത്തില്‍ ജനങ്ങള്‍ കൊണ്ടുവരില്ലെന്നും ജയന്ത മല്ല ബറുവ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: