തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ തിരുവിതാംകൂര്‍ നാവികത്തലവന്‍ ചെമ്പില്‍ അരയന്റെ ജന്മദിനം ആചരിച്ച് ഹിന്ദുധര്‍മ പരിഷദ്. ശനിയാഴ്ച വൈകുന്നേരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നടന്ന ചടങ്ങില്‍ സന്ദീപ് വാചസ്പതി ചെമ്പില്‍ അരയന്റെ ഛായചിത്രത്തിന് മുന്നില്‍ വിളക്ക്തെളിയിച്ചു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചെമ്പില്‍ അനന്തപദ്മനാഭന് വലിയ അരയന് കന്‍കുമാരന്‍ എന്ന ചെമ്പിലരയന്‍ തിരുവിതാംകൂര്‍ രാജാവായ അവിട്ടം തിരുനാള്‍ ബാലരാമവര്‍മയുടെ നാവികസേനാ മേധാവിയായിരുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ യുദ്ധം ചെയ്ത അദേഹം തിരുവിതാംകൂര്‍ കണ്ട ഏറ്റവുമ ശക്തനായ നാവികസേനാ തലവനായിരുന്നു
വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലായിരുന്നു ചെമ്പില്‍ അരയന്റെ തറവാട്. അദേഹത്തിനുള്ള ാദരസൂചകമായി തിരുവിതാംകൂര്‍ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടില്‍ പതിച്ചിരുന്നു. കളരിപ്പയറ്റിന്റെ വടക്കും തെക്കും സമ്പ്രദായങ്ങള്‍ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ തൈലംപറമ്പ് പുത്തന്‍ പുരയ്ക്കല്‍ തറവാട്ടിലുണ്ടായിരുന്നു.
ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക. 27 വൈകുന്നേരം 5 മണിയ്ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകന് വിവേക് അഗ്നിഹോത്രി മുഖ്യാതിഥിയായി പങ്കെടുക്കും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി.മുരളീധരന് ജെ. നന്ദകുമാര്‍, പി.സി ജോര്‍ജ്, വല്സന് തില്ലങ്കേരി, വിജി തമ്പി, ഡോ. വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജര്‍ സുരേന്ദ്ര പൂന്യ തുടങ്ങിയവര്‍ പങ്കെടുക്കും. മേയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിളള ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായ ഹിന്ദുയൂത്ത് കോണ്‍ക്ലേവില്‍ നാലുദിനങ്ങളിലായി 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി പ്രമുഖര്‍ സംസാരിക്കുന്നതിന് പുറമേ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും സെമിനാറില്‍ പങ്കെടുക്കും. ഹിന്ദു യൂത്ത്കോണ്‍ക്ലേവിന്റെ ലോഗോയുടെ പ്രകാശനം പ്രമുഖ സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ കഴിഞ്ഞ ആഴ്ച നിര്‍വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: