കൊച്ചി: ക്രിക്കറ്റില്‍ മലയാളികളെ ആവേശം കൊള്ളിച്ച താരമാണ് എസ് ശ്രീശാന്ത്. ഒത്തുകളി വിവാദം കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും ഡാന്‍സിലും അഭിനയത്തിലുമൊക്കെ താരം സജീവമായിരുന്നു. ഇപ്പോഴിതാ, പിന്നണി ഗായകനായും മാറാന്‍ തയ്യാറെടുക്കുകയാണ്.
ഐറ്റം നമ്പര്‍ വണ്‍ എന്ന ബോളിവുഡ് സിനിമയിലാണ് ശ്രീശാന്ത് ഗായകനാകുന്നത്. കൊച്ചിയിലാണ് ചിത്രത്തിലെ റെക്കോര്‍ഡിങ് നടക്കുന്നത്. സണ്ണി ലിയോണിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലൂരാന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ്റ നമ്പര്‍ വണ്‍. സുനില്‍ വര്‍മ, രാജ്പാല് യാദവ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ശ്രീശാന്തും ചെറിയ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂലൈയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ഇതിനോടകം ബോളിവുഡില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ ശ്രീശാന്ത് അഭിനയിച്ചു. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരൊപ്പം വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത കാത്ത് വാക്കില രണ്ട് കാതല്‍ എന്ന സിനിമയാണ് അടുത്തതായി റിലീസാകുന്നത്. ചിത്രത്തിലെ ഗാനത്തിനും ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മുഹമ്മദ് മുബി എന്ന പേര് നല്കിയ കഥാപാത്രമാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: