ന്യൂദല്‍ഹി: ആര്‍ആര്‍ആര്‍ന്റെ വിജയങ്ങള്‍ക്ക് ശേഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടന് രാം ചരണ്‍. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടില്‍ ഇന്ത്യ ഗവണ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് രാം ചരണ്‍ എത്തിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മരണയ്ക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. വ്രതം കാരണം കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. പരിപാടിയില്‍ എത്തിയ കുട്ടികള്‍ക്കും, സേന അധികൃതര്‍ക്കും പ്രചോദനം നല്കുന്ന വാക്കുകളില്‍ രാം ചരണ്‍ പ്രസംഗിച്ചു.
‘ നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കഠിനമായ കാലാവസ്ഥയെ കരസേനാ ഉദ്യോഗസ്ഥര്‍ എങ്ങനെ ധീരമായി നേരിട്ടുവെന്ന് ഒര്‍ക്കണം. അവര്‍ കാരണം നമ്മള് ഇവിടെ സമാധാനപരമായി ജീവിക്കുന്നു.ഏത് യൂണിഫോമിലും ഒരു പുരുഷനെയോ സ്ത്രീയെയോ കാണുന്നത് എനിക്ക് വളരെയധികം അഭിമാനം നല്കുന്നു. ഞാന്‍ ഇതുവരെ ചെയ്ത 14 സിനിമകള്‍ ചെയ്തു. നേരിട്ടോ അല്ലാതെയോ ഞാന്‍ പോലീസ് യൂണിഫോം ധരിച്ചിട്ടുണ്ട്, ഇപ്പോള്‍ ഇറങ്ങിയ ആര്‍ആര്‍ആറില്‍ പോലും. നിങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പോരാടിയതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു’.
ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് കറുത്ത വേശത്തില്‍ രാം ചരണ്‍ എത്തിയത്. നഗ്ന പാതങ്ങളില്‍ നിറ പുഞ്ചിരിയോടെ എല്ലവരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുത്തതിന് ശേഷമാണ് മടങ്ങിയതും. വന്‍ വിജയത്തോട് കൂടെ ആര്‍ആര്‍ആര്‍ ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 1100 കോടി കള്കഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: