കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ഇത്തരക്കാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണം. ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെയും നടപടി എടുക്കണം – കോടതി നിര്‍ദേശിച്ചു.
വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വില്‍പ്പന ദേവസ്വം ബോര്‍ഡിന്റ കീഴില്‍ തുടരാം. ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ലേല നടപടികളാകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: