ന്യൂദൽഹി :ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ചെയ്ത തെറ്റ് ഇതാണ്- ജന്മദിനാഘോഷത്തിന് ഭാര്യയുടെ ബുർഖയില്ലാത്ത ചിത്രം പോസ്റ്റ് ചെയ്തു. ഉടനെ കിട്ടേണ്ടത് കിട്ടി. ജന്മദിനാഘോഷത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ ഇസ്ലാം വാദികള്‍ ഭീഷണിയും വിമര്‍ശനവും.
കൈഫ് ഭാര്യ പൂജ യാദവിന്റെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത് . പ്രണയം നിറഞ്ഞതാണ് ഫോട്ടോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്: “നീ ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കണം , .എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ.”
പോസ്റ്റ് വൈറലാകുന്നതിനിടയിലാണ് ഇസ്ലാം വാദികള്‍ ബുര്‍ഖയുടെ പേര് പറഞ്ഞ് ചാടി വീണത്.
‘ ഭാര്യയുടെ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതില്ല. ഇത് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കണം. പൊതുജനം അത് കാണുമെന്ന് ‘ മുഹമ്മദ് തബ്രെസ് എന്ന ഉപയോക്താവ് കുറിച്ചു .
മോശമായ ചിത്രങ്ങൾ മാത്രമേ കൈഫ് പോസ്റ്റ് ചെയ്യൂവെന്ന് അമൻ സയീദ് വിമര്‍ശിക്കുന്നു. ” ഇതിൽ ബുർഖ എവിടെയാണ്? നിങ്ങൾ മുസ്ലീമാണെന്ന് നിങ്ങൾ അറിയണം. നിങ്ങളുടെ മതപരമായ ആചാരങ്ങൾ പിന്തുടരുക റമദാനിൽ ബീഗത്തിന് മൂടുപടം ഇടുന്നതിന് പകരം നിങ്ങൾ ഇത്തരമൊരു ഫോട്ടോ ഇട്ടു. നാണക്കേട്. അവിശ്വാസികൾ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യരുത്.‘ -എന്നും ചിലർ പറയുന്നു.
യോഗാ ദിനത്തിൽ പോസ്റ്റിട്ടതിനും രാമക്ഷേത്രത്തെ പിന്തുണച്ചതിനുമൊക്കെ നേരത്തെയും മുഹമ്മദ് കൈഫ് മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദ് കൈഫിന്റെ ഇന്ത്യയിലെ ആരാധകരുടെ ആശംസാ ട്വീറ്റുകള്‍ക്കിടയില്‍ ഇസ്ലാം വാദികളുടെ ഭീഷണി സന്ദേശങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: