പാരിസ്: ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ മാക്രോണിന് കടത്തു വെല്ലുവിളി ഉയര്‍ത്തുന്ന മറീന്‍ ലു പെന്‍ ഇസ്ലാം വിരുദ്ധതയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നിലാണ്.
അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്നാണ് ലു പെന്‍ പറയുന്നത്. ഇസ്ലാം വാദികള്‍ നിര്‍ബന്ധിതമാക്കിയ വസ്ത്രധാരണമാണ് ഹിജാബ് എന്നാണ് ലു പെന്‍ വാദിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ടെലിവിഷന്‍ സംവാദത്തിലായിരുന്നു ലു പെന്നിന്റെ ഈ അഭിപ്രായ പ്രകടനം. താന്‍ ഇസ്ലാമിനെതിരല്ല, പകരം പൊളിറ്റിക്കല്‍ ഇസ്ലാമിന് എതിരാണെന്ന് ലു പെന്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ ഒരു വഴിയും ഇല്ലാത്തതിനാലാണ് ഈ വേഷം ധരിയ്ക്കുന്നതെന്നും ലു പെന്‍ വാദിയ്ക്കുന്നു.
എന്നാല്‍ ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് എതിര്‍വാദവുമാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഉന്നയിച്ചത്. ഹിജാബ് നിരോധിക്കുന്ന തരത്തിലുള്ള നടപടി ഫ്രാന്‍സിലെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് മാക്രോണിന്റെ നിഗമനം.
എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. പാകിസ്ഥാനില്‍ 2021ല്‍ ഫ്രാന്‍സിലെ ഒരു മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുകയായിരുന്നു ഫ്രാന്‍സിലെ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍. അദ്ദേഹം കാര്‍ട്ടൂണ്‍ നിരോധിച്ചില്ല. അതിന്റെ പേരില്‍ പാകിസ്ഥാനില്‍ വന്‍ പ്രക്ഷോഭമാണ് ഉണ്ടായത്. തെഹ്രീക് ഇ ലബ്ബായിക് പാകിസ്ഥാന് (ടിഎല്‍പി) എന്ന തീവ്രവാദ പാര്‍ട്ടി വന്‍ കലാപം പാകിസ്ഥാനില്‍ നടത്തി. ഫ്രാന്‍സിലും വന്‍ മുസ്ലിം പ്രക്ഷോഭം ഉണ്ടായി.
എന്തായാലും ഏപ്രില്‍ 24നാണ് ഫ്രാന്‍സിലെ അന്തിമ തെരഞ്ഞെടുപ്പ്. അന്ന് ആര് ഫ്രഞ്ച് പ്രസിഡന്റ് ആകുമെന്ന് അറിയാം. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാലാണ് ഏപ്രില്‍ 24ലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആവശ്യമായി വന്നത്. പക്ഷെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 27.6 ശതമാനം വോട്ടുകളോടെ മാക്രോണ്‍ തന്നെയായിരുന്നു മുന്നില്‍. തൊട്ടുപിന്നില്‍ 23. 2 ശതമാനം വോട്ടുകളോടെ ലു പെന്‍ സ്ഥാനം പിടിച്ചു.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 50 ശതമാനം വോട്ടു വേണമെന്നില്ല. കൂടുതല്‍ വോട്ടു നേടിയ ആള് പ്രസിഡന്റാകും. മാക്രോണ്‍ ജയിച്ചാല്‍, 2002ല്‍ തുടര്‍ച്ചയായി രണ്ട് തവണ ജാക് ഷിറാക് പ്രസിഡന്റായതുപോലെ മാക്രോണ്‍ തുടര്‍ ഭരണം നേടും. രണ്ടില്‍ ആര് പ്രസിഡന്റായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ കാത്തിരിക്കുന്നത് കടുത്തല്‍ നിയന്ത്രണങ്ങള്‍ തന്നെയായിരിക്കും. ലു പെന്‍ പ്രസിഡന്റായാല്‍ ഒരു പക്ഷെ ഹിജാബ് നിരോധനത്തിന്റെ പേരില്‍ കലാപമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: