ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി അപേക്ഷിച്ചവരില്‍ മഹാഭൂരിപക്ഷത്തെയും തീര്‍ത്ഥാടനത്തിനായി അയക്കാനാകുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുക്കപ്പെട്ടശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നിന്ന് 80,000 പേര്‍ക്കാണ് ഇത്തവണ സൗദി സര്‍ക്കാര്‍ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് കാരണം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്വാട്ടയ്ക്കും കുറവ് വരുത്തിയിട്ടുണ്ട്. 65 വയസ്സിനുമുകളിലുള്ളവര്‍ക്ക് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ഭൂരിഭാഗവും 65 വയസ്സിന് താഴെയാണ്. അതിനാല്‍ അപേക്ഷകരുടെ എണ്ണവും കുറവാണ്. അതിനാല്‍ അപേക്ഷിച്ചവരില്‍ ഭൂരിഭാഗത്തെയും ഹജ്ജിന് അയക്കാനാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
പത്ത് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇന്ത്യയിലുണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്. പോണ്ടിച്ചേരി, ലക്ഷദീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെയും തമിഴ്നാടിന്റെയും എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയാണ്. കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വേണമെന്ന ആവശ്യം ന്യായമാണെങ്കിലും ആകെയുള്ള ക്വാട്ടയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ അത് പരിഗണിക്കാനാകില്ല.
2019 ലാണ് ഇന്ത്യയില്‍ നിന്ന് അവസാനമായി ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. രണ്ടു ലക്ഷം പേരാണ് അന്ന് പോയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടക സംഘമായിരുന്നു അത്. 1,90,000 പേര്‍ക്കായിരുന്നു അന്ന് സൗദി ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പതിനായിരം പേര്‍ക്ക് കൂടി അനുമതി നല്‍കുകയായിരുന്നു.
കൊവിഡ് കാരണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനം നിര്‍ത്തിവെക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ന്യൂനപക്ഷകാര്യമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്വിയുടെയും നേതൃത്വത്തിന് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: