കൊച്ചി: രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തതായി രാമായണത്തിൽ പറയുന്നുണ്ടെന്നും, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചിക്ക് വേണ്ടിയാണെന്നും അധ്യാപകനും എഴുത്തുകാരനുമായ അസീസ് തരുവണ.
ധൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അസീസ് തരുവണയുടെ ഈ വിവാദ പരാമര്‍ശങ്ങള്‍.
ഗാന്ധി അടക്കമുള്ളവർ ‘ഇറച്ചി കഴിക്കുന്നവർക്ക് ക്രൂരത കൂടും’ എന്ന വാദഗതി ഉയർത്തിയവരാണ്. അത് വസ്തുതാപരമായ കാര്യമല്ലെന്ന് തെളിയിക്കപ്പെട്ടതാണ്. ലോകത്തെ ഏറ്റവും ക്രൂരനായ ഹിറ്റ്ലർ സസ്യഭുക്ക് ആയിരുന്നു.- അസീസ് തരുവണ പറയുന്നു.
2016ല്‍ ഫറൂഖ് കോളെജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഡോ. അസീസ് തരുവണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാടന്‍ രാമായണം എന്ന കൃതി ഇദ്ദേഹത്തിന്റെ രചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: