തിരൂര്‍ : ‘പ്രണയംകൊണ്ടല്ല പേടികൊണ്ടാണ് കൂടെ പോകുന്നത്, അല്ലങ്കില്‍ എന്റെയും ചേച്ചിയുടേയും ജീവന്‍ അപകടത്തിലാകും’ ലൗജിഹാദില്‍ കുടുങ്ങിയ 19 കാരി എമിലി സഹോദരി ആല്‍ഫിയോട് കരഞ്ഞുകൊണ്ട് പറഞ്ഞതാണിത്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലിയെ തിരൂര്‍ ചമ്രവട്ടം സ്വദേശിയായ ഷാജഹാനാണ് പ്രണയക്കുരുക്കില്‍ പെടുത്തിയത്.
മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എമിലിയോടൊപ്പം ഷാജഹാന്‍ തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു.
പോലീസ് എമിലിയെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി. ഷാജഹാനൊപ്പം യുവാക്കളുടെ വലിയ സംഘമാണ് കോടതി വളപ്പിലെത്തിയത്. മാതാപിതാക്കളോ ബന്ധുക്കളോ ഒപ്പം ഉണ്ടായിരുന്നില്ല. പ്രേമമൊന്നുമില്ലന്നു വീട്ടുകാരോടെല്ലാം പറഞ്ഞിരുന്ന എമിലി , കോടതിയില്‍ ഷാജഹാനുമായി പോകാന്‍ ആഗ്രഹിക്കുന്നതായി പറയുകയായിരുന്നു. ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് എമിലി അങ്ങനെ പറഞ്ഞതായി സഹോദരി ആല്‍ഫി പറഞ്ഞു. എമിലിയുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.
ആരോഗ്യ വകുപ്പില്‍ നേഴ്‌സായി ജോലിചെയ്യുന്ന ആല്‍ഫിയാണ് സഹോദരിയെ മൂന്നുമാസം മുന്‍പ് തൂരൂരിലേക്ക് കൊണ്ടു വന്നത്. അമ്മയക്കൊപ്പം ഇരുവരും വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. ആണ്‍ തുണയില്ലാതിരുന്ന ഇവരെ പ്രാദേശികമായ സഹായിക്കാന്‍ സമീപത്തുള്ള ചില യുവാക്കള്‍ സ്വമേധയ മുന്നോട്ടുവന്നു. അതില്‍ പെട്ട ആളാണ് ഷാജഹാന്‍.
സഹായം ചെയ്യാനെത്തിയവര്‍ക്ക് താല്‍പര്യം വേറെയായിരുന്നു എന്ന സംശയത്തിലാണ് എമിലിയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: