ന്യൂദല്‍ഹി: ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയന് പറഞ്ഞ വികസനത്തിന്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ജവമുണ്ടെങ്കില്‍ സില്‍വര്‍ലൈനിനെക്കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ പോലീസിനെ കയറൂരി വിടുകയല്ല ചെയ്യേണ്ടത്, കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലൂടെ താന്‍ യാത്ര നടത്തുകയും ജനങ്ങളെ കാണുകയും അവര്‍ അനുഭവിക്കുന്ന വിഷമങ്ങളും അവരുടെ കണ്ണീരും നേരിട്ട് കാണുകയും ചെയ്തതാണ്.
അധികാരസ്ഥാനത്തിരിക്കുന്നവര്‍ നല്കുന്ന നിര്‍ദ്ദേശത്തിന് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുകളില്‍ കുതിരകയറാനും ജനങ്ങളെ ചവിട്ടി വീഴ്ത്താനും പോലീസ് മുതിരുന്നെതെങ്കില്‍ ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമമായ ഭരണാധികാരികള്‍ എന്ന് പോലീസുകാര്‍ മനസ്സിലാക്കണം എന്നദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം. നമ്മുടെ രാജ്യം സ്വകാര്യ സ്വത്തവകാശം ഉള്ള രാജ്യമാണ് അങ്ങനെ ഒരു രാജ്യത്ത് വികസനത്തിന്റെ പേരില്‍ ജനങ്ങളെ അടിച്ചമര്‍ത്താനാണ് പിണറായി വിജയന് ശ്രമിക്കുന്നതെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ബിജെപി ഇക്കാര്യത്തില്‍ ജനങ്ങളോടൊപ്പം നില്ക്കും. ജനങ്ങളുടെയും ഒരുതരി മണ്ണുപോലും അവരുടെ അനുവാദമില്ലാതെ ഏറ്റെടുക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: