മോസ്‌കോ: ഉക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ. ഭൂമിയുടെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിവ. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് – 28 സര്‍മാറ്റാണ് റഷ്യ പരീക്ഷിച്ചത്.
വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് റഷ്യ വ്യക്തമാക്കി. 6000 കിലോ മീറ്റര്‍ അപ്പുറത്തുള്ള റഷ്യയിലെ കംചത്കിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചതായി പുടിന്‍ പറഞ്ഞു. സാത്താന്‍ 2 എന്നാണ് നാറ്റോ ആര്‍എസ് -28 സര്‍മാറ്റിന് നല്‍കിയിരിക്കുന്ന പേര്. റഷ്യയുടെ പക്കലുള്ള ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര മിസൈലാണിത്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്നും പുടിന്‍ പറഞ്ഞു.
2018ലാണ് സാത്താന്‍ 2നെ റഷ്യ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ രണ്ട് എന്നായിരുന്നു പുടിന്‍ ലോകത്തിന് മുമ്പില്‍ ആര്‍എസ് 28നെ പരിചയപ്പെടുത്തിയത്. പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും. ‘സാത്താന്‍ 2’ എന്ന സര്‍മാറ്റ്, കിന്‍ഷല്‍, അവന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കൊപ്പം പുടിന്‍ അവതരിപ്പിച്ച പുതുതലമുറ മിസൈലുകളില്‍പ്പെട്ടതാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: