മുംബൈ: അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മൊത്തം കമ്പനികളുടെ വിപണിമൂല്യം ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്കും ചാകരക്കാലം. ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 16 ലക്ഷം കോടി കഴിഞ്ഞ ദിവസം മറികടന്നിരുന്നു. യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഓഹരികളിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ് ഗ്രീന്‍ എനര്‍ജിയുടെ വില.അദാനി ട്രാന്സ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടല്‍ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റര്‍െ്രെപസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും വിപണിമൂല്യത്തില്‍ ഇത്രത്തോളം വളര്‍ച്ചയുണ്ടായിട്ടില്ല. ഇതോടെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ക്കും ഓഹരി വിപണയില്‍ നിന്ന് കോടികളാണ് ലഭിച്ചത്. ഓഹരി വിപണയില്‍ പ്രതിദിനം വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് കാഴ്ച്ചവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: