കൊല്ലം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 29ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെത്തും. അദ്ദേഹം നയിക്കുന്ന ബിജെപി മഹാറാലിയില്‍ ജില്ലയില്‍ നിന്നും 30,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അറിയിച്ചു.
കേരളത്തിലെ പട്ടികജാതി വിഭാഗത്തിന്റെ അടിച്ചമര്‍ത്തലിനും അവഗണനയ്‌ക്കുമെതിരെ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ 5,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. തീവ്രവാദത്തിനെതിരായ ശക്തമായ പ്രചാരണ പരിപാടികള്‍ ജില്ലയില്‍ നടത്താനും തീരുമാനിച്ചു. കൊല്ലം സ്വയംവര ഹാളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശിവന്‍കുട്ടി, വി.ടി. രമ, സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വയയ്‌ക്കല്‍ സോമന്‍, വി. വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: