ബെംഗളൂരു: സെമി കണ്ടക്ടര്‍ വ്യവസായം സംബന്ധിച്ച് ഇന്ത്യയില്‍ നടക്കുന്ന പ്രഥമ ത്രിദിന സമ്മേളനം ‘സെമികോണ്‍ ഇന്ത്യ 2022’ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. 29 മുതല്‍ മെയ് ഒന്ന് വരെ ബെംഗളൂരുവിലെ ഐടിസി ഗാര്ഡേനിയയിലാണ് സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് സംഘാടകര്‍. ഡിസൈന്‍ , ഉല്‍പ്പാദന മേഖലകളില്‍ ലോകമെങ്ങും പ്രതീക്ഷയോടെ നോക്കുന്ന സെമി കണ്ടക്ടര്‍ രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയെന്ന മുഖ്യ പ്രമേയത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ പരമ്പരയിലെ പ്രഥമ റോഡ് ഷോ കൂടിയായി സമ്മേളനം മാറും. വ്യവസായ, അക്കാദമിക മേഖലകളിലെ ആഗോള വിദഗ്ധരും സെമികണ്ടക്ടര്‍ രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
സെമി കണ്ടക്ടര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും ശക്തിയും നല്കുന്നതിനുദ്ദേശിച്ചുള്ള ഇന്ത്യ സെമി കണ്ടക്ടര്‍ ദൗത്യത്തിന്റെ ( ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന് ഐ.എസ്.എം) ലോഗോ പ്രകാശനവും രാജീവ് ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. മൈ ഗവ് സംഘടിപ്പിച്ച ക്രൗഡ് സോഴ്സിംഗ് മത്സരത്തില്‍ പങ്കെടുത്ത പ്രശാന്ത് മിശ്രയാണ് ലോഗോ തയ്യാറാക്കിയത്. ഹസ്തദാനത്തെയും സഹകരണ സമീപനത്തെയും സൂചിപ്പിക്കുന്ന ലോഗോ സെമി കണ്ടക്ടറിനെ അടയാളപ്പെടുത്തുന്ന ട ആകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു.
മൈക്രോചിപ്പുകളുടെ കുറവ് സെമി കണ്ടക്ടറുകളുടെ വ്യാവസായിക ഉല്‍പ്പാദനത്തെ ബാധിക്കുന്നതിനാല്‍ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റാനാണ് സെമിക്കണ്‍ ഇന്ത്യ പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള സെമി കണ്ടക്ടര്‍ വ്യവസായ ശൃംഖലയില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തികേന്ദ്രമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: