സ്റ്റോക് ഹോം: സ്കാന്ഡിനേവിയന് രാജ്യങ്ങളിലൊന്നായ സ്വീഡനില്‍ ഈസ്റ്റര്‍ ദിനം മുഴുവന്‍ കലാപത്തിന്റെ ദിവസമായിരുന്നു വിശുദ്ധ ഖുറാന് കത്തിച്ചുള്ള സമരത്തിന് റസ്മുസ് പെല്ഡൊന് എന്ന നേതാവ് ആഹ്വാനം ചെയ്തതോടെ സ്വീഡനിലെ നഗരങ്ങള്‍ കത്താന്‍ തുടങ്ങി.
ഡെന്മാര്ക്ക് സ്വദേശിയായ റസ്മുസ് പെല്ഡൊന് കടുത്ത ഇസ്ലാം വിരോധിയാണ്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രം അദ്ദേഹം 2017 മുതല്‍ യുട്യൂബില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയുടെയോ കുടുംബവിശദാംശങ്ങളോ ലഭ്യമല്ല. നേരത്തെ ഡെന്മാര്ക്കില് ഇദ്ദേഹം വിശുദ്ധ ഖുറാന് കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. 2019ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ 14 ദിവസം ഡെന്മാര്ക്ക് ജയിലിലാക്കി. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഇസ്ലാം വരുദ്ധ പ്രചരാണവും ഖുറാന് കത്തിക്കലും കാരണം രണ്ട് മാസം കൂടി തടവ് ശിക്ഷ ലഭിച്ചു.
‘എന്റെ ശത്രു ഇസ്ലാമും മുസ്ലിങ്ങളുമാണ്. ഈ ഭൂമിയില്‍ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും ഏറ്റവും മികച്ച കാര്യം. എങ്കില്‍ നമ്മള് അന്തിമലക്ഷ്യത്തിലെത്തി’- 2018ല്‍ പുറത്തിറക്കിയ വീഡിയോയില്‍ റസ്മുസ് പെല്ഡൊന് പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി സ്ട്രാം കുര്‍സ് പക്ഷെ 2019ല്‍ ഡെന്മാര്ക്ക് തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ പരാജയപ്പെട്ടു.
അച്ഛന് സ്വീഡന്കാരനായതിനാല് റസ്മുസ് പെല്ഡൊന് സ്വീഡനിലും രാഷ്ട്രീയപാര്‍ട്ടിയുണ്ട്. ഇതിന് മുന്‍പ് 2020ലും ഇദ്ദേഹം സ്വീഡനിലെ മാല്മോയില് ഖുറാന് കത്തിച്ച് സമരം ചെയ്തിരുന്നു. അന്നും ധാരാളം വാഹനങ്ങള്‍ തീയിട്ടു. ഇതിന്റെ പേരില്‍ രണ്ട് വര്‍ഷം സ്വീഡന് ഇദ്ദേഹത്തിന് പ്രവേശനവിലക്കേര്‍പ്പെടുത്തി. ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഇദ്ദേഹം ഖുറാന് കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. ഖുറാന് കത്തിച്ചുള്ള സമരം ആവിഷ്കാര സ്വാതന്ത്ര്യമെന്നാണ് റസ്മുസ് പെല്ഡൊന് വിളിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രം സ്വീഡിനലും ഡെന്മാര്ക്കിലും കുടിയേറിയല്‍ മതി എന്ന അഭിപ്രായക്കാരനാണ് റസ്മുസ് പെല്ഡൊന്. ഇദ്ദേഹത്തിന് നേരെ വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 2020ല്‍ ഡെന്മാര്ക്കിലെ ആര്‍തസില്‍ ഒരു പ്രകടനത്തിന് തയ്യാറെടുക്കുമ്പോള്‍ കത്തിയുമായി ഒരാള്‍ പളൂഡന് നേരെ പാഞ്ഞടുത്തു. പക്ഷെ പൊലീസ് രക്ഷപ്പെടുത്തി. സിറിയയില്‍ നിന്നും കുടിയേറി ഡെന്മാര്ക്കിലെത്തിയ 24 കാരന് ഒരിയ്ക്കല്‍ ഒരു ഇസ്ലാം വിരുദ്ധപ്രകടനം നടത്തുമ്പോള്‍ റസ്മുസ് പെല്ഡൊന് നേരെ പാറക്കഷണം എറിഞ്ഞു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
ഡെന്മാര്ക്കിലും സ്വീഡനിലും വര്‍ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയാണ് റസ്മുസ് പെല്‍ഡൊനെ ഇസ്ലാം വിരുദ്ധനാക്കുന്നത്. 1980ല്‍ വെറും 0.6ശതമാനം മാത്രം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നിടത്ത് 2020ലെ കണക്കെടുത്താല്‍ ഏകദേശം 2.56 ലക്ഷം മുസ്ലിങ്ങള്‍ ഉള്ളതായി പറയുന്നു. ഇത് ഡെന്മാര്ക്കിലെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം വരും. അധികം പേരും സുന്നികളാണെങ്കിലും ഷിയാകളും ഉണ്ട്. 1970കളില്‍ തുര്‍ക്കി, പാകിസ്ഥാന്, മൊറോക്കോ, ബോസ്നിയ എന്നിവിടങ്ങളില്‍ നിന്നാണ് മുസ്ലിങ്ങള്‍ എത്തിയത്. പിന്നീട് ഇറാന്, ഇറാഖ്, സൊമാലിയ, ബോസ്നിയ എന്നിവിടങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി ഒട്ടേറെപ്പേര്‍ എത്തി.
സ്വീഡനില്‍ തീരെ കുറഞ്ഞ ശതമാനം മുസ്ലിങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2017ലെ പ്യൂ റിസര്‍ച്ച് പ്രകാരം ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. 2004നും 2012ും ഇടയില്‍ സൊമാലിയ, അഫ്ഗാനിസ്ഥാന്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ അഭയാര്‍ത്ഥികളായെത്തി. ഈ അഭൂതപൂര്‍വ്വമായ ഇസ്ലാം വളര്‍ച്ച തടയണമെങ്കില്‍ ഇനിയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ് റസ്മുസ് പെല്ഡൊന്. അതിന് തീവ്രമാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചിന്തിക്കുന്നു.
2022 സെപ്തംബറില്‍ നടക്കുന്ന സ്വീഡിഷ് തെരഞ്ഞെടുപ്പില്‍ റസ്മുസ് പെല്ഡൊന്റെ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് മത്സരിക്കുന്നുണ്ട്. സ്വീഡനില്‍ ഏപ്രില്‍ 14 മുതല്‍ നടന്ന ഖുറാന് കത്തിക്കലുമായി ബന്ധപ്പെട്ട സമരത്തിലൂടെ റസ്മുസ് പെല്ഡൊന് സ്വീഡനില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്വീഡനില്‍ ഇതുപോലെ ഒരു കലാപം കണ്ടിട്ടില്ലെന്നാണ് ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവി പറയുന്നത്. 40പേര്‍ക്ക് പരിക്കേറ്റു, 40 പേരെ അറസ്റ്റ് ചെയ്തു, നിരവധി വാഹനങ്ങള്‍ കലാപത്തില്‍ അഗ്നിക്കിരയാക്കി. അതിതീവ്ര ഇസ്ലാംവിരുദ്ധരായ 200 പേരെ റസ്മുസ് പെല്ഡൊന് കലാപത്തിന് ഒരുക്കിനിര്‍ത്തിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: