കോട്ടയം: പോക്‌സോ കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു.രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഒതളങ്ങ കഴിച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.തലയോലപ്പറമ്പിലാണ് സംഭവം നടന്നത്. ഒരു വര്‍ഷം മുന്‍പ് പോക്‌സോ കേസില്‍ ഇവര്‍ ഇരകളാണ്.















