തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി. ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം നിരക്ക് വര്‍ധനയ്ക്ക് അംഗീകാരം നല്കി. മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കി പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതമാണ് വര്‍ധന.
ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കും. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിക്കും.
മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ കമ്മിഷനെ വയ്ക്കാനും മന്ത്രിസഭ തീരമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: