എടത്വാ: വീണടിഞ്ഞ നെല്ല് കൊയ്‌തെടുത്താല്‍ കടകെണിയിലാകും. വിളവെടുപ്പ് ഉപേക്ഷിച്ച് നെല്‍ കര്‍ഷകന്‍. എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട തെങ്കര പച്ച പടത്തെ കര്‍ഷകനായ മണിക്കുട്ടന്‍ ചേലേക്കാടാണ് ഒരേക്കര്‍ വരുന്ന നെല്‍കൃഷി ഉപക്ഷിച്ചത്.
വേനല്‍ മഴ കനത്തതോടെ പാടത്തെ നെല്ല് നിലംപറ്റിയിരുന്നു. ദിവസങ്ങളോളം പാടത്ത് വെള്ളം കെട്ടികിടന്നതോടെ നെല്ല് ചീഞ്ഞളിഞ്ഞും കിളിര്‍ക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കൊയ്‌ത്ത് യന്ത്രം ഉപയോഗിച്ച് ഒരേക്കര്‍ വിളവെടുക്കണമെങ്കില്‍ നാല് മണിക്കൂറോളം സമയം എടുക്കേണ്ടി വരും. വിളവെടുത്താലും കാര്‍ഷിക ചിലവും യന്ത്ര വാടകയും കഴിഞ്ഞാല്‍ കര്‍ഷകന് കനത്ത നഷ്ടം നേരിടേണ്ടിവരും. ഈ അവസ്ഥയാണ് വിളവെടുപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മണിക്കുട്ടന്‍ പറയുന്നു.
110 ഏക്കര്‍ വിസ്ത്രിതിയുള്ള പാടത്ത് മറ്റ് കര്‍ഷകരുടേയും അവസ്ഥ വ്യത്യസ്ഥമല്ല. എല്ലാ കര്‍ഷകരുടേയും നെല്ല് പാടത്ത് നിലംപറ്റി കിടക്കുകയാണ്. വിളവെടുത്താലും കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരും. കാര്‍ഷിക നഷ്ടം കണക്കാക്കി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നഷ്ടപരിഹാരം നല്‍കണമെന്ന് മണിക്കുട്ടന്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: