മീററ്റ്: പ്രേമത്തിന് വിഘാതമായ കൗമാരക്കാരിയായ കാമുകിയുടെ 14കാരനായ സഹോദരനെ കൊന്ന് തള്ളിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രൂരമായ കൊല നടന്നത്. കാമകുന് നദീമിനെയും കൂട്ടുകാരന് ഫര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൗമാരക്കാരാണ്.
ലൗ ജിഹാദ് പൂത്തുലയാന്‍ തടസ്സം നിന്നതിനാണ് പെണ്‍കുട്ടിയുടെ 14കാരനായ സഹോദരനെ മര്‍ദ്ദിച്ച് കൊന്നത്. പിന്നീട് തലയും ശരീരവും വേര്‍പ്പെടുത്തി. ശരീരവും തലയും ഏതാനും മൈലുകള്‍ ഇടവിട്ട് ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെയും സുഹൃത്തിനെയും പിന്നീട് നടത്തിയ തിരച്ചിലിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ രണ്ടു പേരും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്ന കാര്യം ഗ്രാമത്തില്‍ എല്ലാവര്ക്കും അറിയാം. രക്ഷപ്പെടാനായി പെണ്‍കുട്ടിയെ ദൂരെയുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് ബന്ധുക്കള്‍ പറഞ്ഞയച്ചിരുന്നു.
14കാരന്റെ തലയില്ലാത്ത ജഡം ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രാന്തപ്രദേശത്ത് കണ്ടെത്തിയത് പ്രദേശത്തെ ഒരു ഗ്രാമീണനാണ്. പിന്നീട് ശിരസ്സിന് വേണ്ടി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കാട്ടിലുള്പ്പെടെ പൊലീസും ഗ്രാമവാസികളും തിരച്ചില്‍ നടത്തി. സന്ധ്യയോടെ ശിരസ്സ് കണ്ടുകിട്ടി. അച്ഛന് ബാര്‍ബറാണ്. ഇയാള്‍ സിവാല്‍ഖാസ് പ്രദേശത്താണ് ഭാര്യയും പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമായി താമസിച്ചിരുന്നത്.
‘മൂന്ന് ദിവസം മുന്‍പ് നദീമും ഫര്‍മാനും മകള്‍ എവിടെയാണെന്ന് അന്വേഷിച്ചറിയാന്‍ വന്നു. എന്നാല്‍ എന്റെ മൂത്തമകന് മകളുള്ള സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഉടനെ അവര്‍ മകനെ ആക്രമിച്ചു. പിന്നീട് അവര്‍ എ്ന്റെ ഇളയമകനെ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കൊന്നു’- പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നു.
“നദീമും ഫര്‍മാനും പെണ്‍കുട്ടിയുടെ കൂട്ടുകാരായിരുന്നു. ഇവരുടെ ബന്ധത്തെ സഹോദരന് എതിര്‍ത്തപ്പോഴാണ് അവനെ തട്ടിക്കൊണ്ടുപോയി കാട്ടിലെത്തി വടിയും ബെല്‍റ്റും കൊണ്ട് അടിച്ച് അവശനാക്കിയത്. പിന്നീട് ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് തല വെട്ടി. ഇരുവര്‍ക്കെതിരെയും കൊലപാതകത്തിന്റെ പേരില്‍ കേസെടുത്ത് ജയലിലയച്ചു.”- എസ്പി (റൂറല്‍) കേശവ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: