ലക്നൗ: ബംഗ്ലാദേശ് പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ 63 ഹിന്ദു കുടുംബങ്ങള്‍ക്ക് സ്ഥലം നല്കിയോഗി ആദിത്യനാഥ്. അയല്‍ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലെത്തിച്ച് സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കുകയായിരുന്നു അദ്ദേഹം. ലക്നൗവില്‍ നടന്ന ചടങ്ങിലാണ് കുടുംബങ്ങള്‍ക്ക് പ്രമാണ രേഖകള്‍ കൈമാറിയത്.
ബംഗ്ലാദേശ് പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തിരുന്നു. കൈയ്യേറ്റക്കാരില്‍ നിന്നും തിരിച്ച് പിടിച്ച സ്ഥലമാണ് ഇവര്‍ക്ക് നല്‍കുന്നത്. 63 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമാണ് ഇപ്പോള്‍ സ്ഥലം അനുവദിച്ച് നല്‍കിയത്. ഇതിന്റെ പ്രമാണങ്ങള്‍ യോഗി ആദിത്യനാഥ് തന്നെയാണ് നേരിട്ട് കൈമാറിയത്.
മുഖ്യമന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി ഇത്തരം സ്ഥലങ്ങളില്‍ സ്കൂളുകളും വ്യാവസായിക കേന്ദ്രങ്ങളും നിര്‍മ്മിക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: