കൊല്ലം: മിനിക്കോയ് യാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കായി ലക്ഷദ്വീപിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം കൊല്ലം തുറമുഖം സന്ദര്‍ശിക്കും. കൊല്ലം-മിനിക്കോയ് യാത്ര കപ്പല്‍ സര്‍വീസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് സന്ദര്‍ശനത്തിന് തീരുമാനമായത്.
മിനിക്കോയിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന കൊല്ലം തുറമുഖത്തുനിന്നും യാത്രാക്കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി എന്‍.കെ പ്രേമചന്ദ്രന് എംപി യോഗത്തില്‍ വിശദീകരിച്ചു. മിനിക്കോയി കൊല്ലം യാത്ര കപ്പല്‍ സര്‍വീസ് ലക്ഷദ്വീപിന് ഗുണകരമായതിനാല്‍ വളരെ അനുഭാവപൂര്‍വമായ നിലപാടാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് സ്വീകരിച്ചതെന്ന് എംപി പറഞ്ഞു. യോഗത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡൈ്വസര്‍ അന്മ്പരസു, ധനകാര്യ വകുപ്പ് സെക്രട്ടറി അമിത് സാതിജ, കളക്ടര്‍ അസ്കര്‍ അലി, യുറ്റി അഡ്മിനിസ്ട്രേഷന് സെക്രട്ടറി ശശാങ്ക് മണി ത്രിപതി, ഷിപ്പിങ് മന്ത്രാലയത്തിന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം-മിനിക്കോയിലേക്ക് യാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് വളരെ അനുകൂലമായ നിലപാട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് സ്വീകരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടണമെന്നും കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് മുന്‍കൈ പ്രവര്‍ത്തനം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: