Categories: Kollam

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ താളം തെറ്റി ഒപി വിഭാഗം

അഞ്ചു കൗണ്ടറുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗത്തില്‍ രാവിലെ പ്രവര്‍ത്തിക്കുന്നത് രണ്ടു കൗണ്ടര്‍ മാത്രം. അഞ്ചു കൗണ്ടറുള്ള സ്ഥാനത്താണ് രണ്ടു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.

Published by

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗത്തിലെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു. രോഗികളുടെ എണ്ണം കൂടിയിട്ടും ആവശ്യമായ സംവിധാനമൊരുക്കിയിട്ടില്ല.

ഒപിയില്‍ ഒരു രോഗിക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ടോക്കണ്‍ എടുക്കാന്‍ പുലര്‍ച്ചെ അഞ്ചിന് എത്തണം. ക്യു നിന്ന് സെക്യുരിറ്റിയുടെ കൈയില്‍ നിന്നും ടോക്കണ്‍ കിട്ടിയാല്‍ തന്നെ രാവിലെ 7.30നാണ് ഒപി കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിച്ചു തുടങ്ങാന്‍. അപ്പോഴേക്കും അഞ്ഞൂറിലധികം ടോക്കണ്‍ വിതരണം ചെയ്തു കഴിഞ്ഞിരിക്കും ഒപിയുടെ പരിസരം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കും.

അഞ്ചു കൗണ്ടറുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗത്തില്‍ രാവിലെ പ്രവര്‍ത്തിക്കുന്നത് രണ്ടു കൗണ്ടര്‍ മാത്രം. അഞ്ചു കൗണ്ടറുള്ള സ്ഥാനത്താണ് രണ്ടു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ആയിരകണക്കിന് രോഗികള്‍ വരുന്നിടത്ത് ഒന്നോ രണ്ടോ കൗണ്ടര്‍ പ്രവര്‍ത്തനം നടത്തിയാല്‍ എങ്ങനെ ഡോക്ടര്‍മാരെ കാണുമെന്നാണ് രോഗികള്‍ ചോദിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by