കൊച്ചി : കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ബോര്‍ഡിന് യുക്തമായ നടപടികള്‍ സ്വീകരിക്കാം. സമരത്തില്‍ തല്ക്കാലം ഇടപെടാനില്ലെന്ന് കേരളാ ഹൈക്കോടതി. കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് വയനാട് സ്വദേശി അരുണ്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വൈദ്യുതി വിതരണം അവശ്യ സേവനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഉദ്യോഗസ്ഥര്‍ സമരം നടത്തുന്നത് ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ കോടതി ഇടപെടണം. സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അതേ സമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന് വളയല്‍ സമരം നടത്തി. ചെയര്‍മാന്റെ വിലക്ക് വകവെയ്ക്കാതാണ് ജീവനക്കാര്‍ വൈദ്യുതി ബോര്‍ഡ് ഉപരോധിച്ചത്. ബോര്‍ഡ് ചെയര്‍മാനും ജീവനക്കാരും തമ്മിലുള്ള ബന്ധവും വഷളായിക്കൊണ്ടിരിക്കുകയാണ്. ചെയര്‍മാന്റെ നടപടികള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ പിന്തുണയുള്ളതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: