തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്്ത് മുങ്ങുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം കൊണ്ടുവരാനാണ് പുതിയ തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ സെന്‍സര്‍ ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ട ഉപകരണങ്ങള്‍ എത്തി. കെല്‍ട്രോണിനു ആദ്യഗഡുവായ 56 ലക്ഷം നല്‍കി കഴിഞ്ഞു. ബാക്കി ഉപകരണങ്ങള്‍ കൂടി എത്തി പ്രവര്‍ത്തനം തുടങ്ങുന്നതോടെ മുഴുവന്‍ തുകയും നല്‍കും. രാവിലെ പത്തിനു പഞ്ചു ചെയ്ത് മുങ്ങുന്നവരെ കയ്യോടെ പിടികൂടുന്നതാണു പുതിയ സിസ്റ്റം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ച് ചെയ്ത് അരമണിക്കൂര്‍ സീറ്റില്‍ നിന്നു മാറിനിന്നാല്‍ അവധിയായി കണക്കാക്കും.
34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫീസിലേക്ക് കടക്കുമ്പോള്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തും. ഓഫീസില്‍ നിന്ന് ജീവനക്കാര്‍ പിന്നീടു പുറത്തുപോയാലും സമയം രേഖപ്പെടുത്തും. തിരികെ എത്താന്‍ അരമണിക്കൂറില്‍ കൂടുതല്‍ എടുത്താല്‍ അന്നേദിവസം സിസ്റ്റം ശമ്പള സോഫ്ട്‌വെയറായ സ്പാര്‍ക്കിലൂടെ അവധിയും രേഖപ്പെടുത്തും. ഒരിക്കല്‍ ഇത് രേഖപ്പെടുത്തിയാല്‍ പിന്നീടു സ്വാധീനം ചെലുത്തി അവധി മാറ്റാന്‍ മാറ്റാനും കഴിയില്ല.
സാധരാണക്കാര്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് സെക്രട്ടറിയേറ്റിലെത്തുമ്പോള്‍ ജീവനക്കാര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. ജീവനക്കാരിലെ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനത്തിന് പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കില്‍ പിടിവീഴും. ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ധിയാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഔദ്യോഗിക യോഗങ്ങള്‍ക്കുപോയാലും അവധി മാര്‍ക്ക് ചെയ്യപ്പെടുമെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെയുള്ള ജീവനക്കാര്‍ക്കു പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാരും മറുപടി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: