കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നടന് ദിലീപ്. കേസില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കേസിലെ തെൡവായി കമക്കാക്കുന്ന പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കരുത്. തുടര്‍ അന്വേഷണത്തിനായി പ്രത്യേക സംഘം മൂന്ന് മാസത്തെ അധിക സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണ്. കാവ്യ,സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ അധിക സമയം നല്‍കേണ്ടതില്ലെന്നും ദീലിപ് കോടതിയില്‍ അറിയിച്ചു.
അന്വേഷണ സംഘത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നുച്ചയ്ക്ക് പരിഗണിക്കാനിരിക്കേയാണ് ദിലീപ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് സിയാദ് റഹ്മാനാണു പരിഗണിക്കുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനേയും ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബില്‍ എത്താനാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഹാജരായിക്കോളാം എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ക്ലബ്ബില്‍ എത്താന്‍ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: