Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ശിഥിലീകരണ ശക്തികള്‍

രാജ്യത്ത് പലയിടത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ അടുത്തിടെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍, ന്യൂനപക്ഷ സംരക്ഷകര്‍ ചമഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പരാതിപ്പെടുന്നതും എന്നതാണ് ഇതിലെ വിരോധാഭാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 06:00 am IST
in Editorial

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലും ഹനുമദ് ജയന്തി ശോഭായാത്രകള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ മതപരമായ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. രാജ്യതലസ്ഥാനത്തെ ജഹാംഗീര്‍പുരിയില്‍ ശോഭായാത്ര കടന്നുപോകുമ്പോള്‍ റോഡിനു സമീപത്തെ മുസ്ലിം പള്ളിയില്‍ നിന്ന് ആക്രമണമുണ്ടാവുകയായിരുന്നു. ആദ്യം പള്ളിയില്‍നിന്ന് കല്ലേറു തുടങ്ങുകയും പിന്നീട് തൊട്ടടുത്ത വീട്ടില്‍ ശേഖരിച്ചു വച്ചിരുന്ന ഇഷ്ടികകളും കുപ്പികളുമൊക്കെ ശോഭായാത്രക്കുനേരെ വലിച്ചെറിയുകയുമായിരുന്നു. അന്‍സാര്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയും ചെയ്തു. അക്രമികളിലൊരാളുടെ വെടിയേറ്റ് ഒരു പോലീസുകാരന്‍ ഗുരുതരാവസ്ഥയിലാണ്. അക്രമികളെ പോലീസ് അടിച്ചമര്‍ത്തുകയും ഇരുപതിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം പള്ളിക്കു മുന്നിലൂടെ ഹനുമദ് ജയന്തി ശോഭായാത്ര കടന്നുപോയതാണ് കുര്‍ണൂലിലെ ഹൊളഗുണ്ട ഗ്രാമത്തിലും അക്രമത്തിനിടയാക്കിയത്. ഇവിടെയും നിരവധി പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാമനവമി പൂജകള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ മതതീവ്രവാദികള്‍ സംഘടിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹനുമദ് ജയന്തി ശോഭായാത്രകളും ആക്രമിക്കപ്പെട്ടത്.

ജഹാംഗീര്‍പുരിയിലേതിനു സമാനമായ വര്‍ഗീയകലാപം 2020 ല്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറുകയുണ്ടായി. പൗരത്വനിയമ ഭേദഗതിയുടെ പേരിലായിരുന്നു ഇത്. അന്നും നേരത്തെ ശേഖരിച്ചുവച്ച കല്ലുകളും പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ വെടിയുതിര്‍ക്കുകയും, ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. പെട്ടെന്നുള്ള എന്തെങ്കിലും പ്രകോപനത്തിന്റെ പേരിലല്ല ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. എല്ലാ ആക്രമണങ്ങള്‍ക്കും പൊതു സ്വഭാവമുണ്ട്. ഏതുവിധത്തിലാണെങ്കിലും പ്രകോപനമുണ്ടാക്കി അക്രമത്തിലേക്കും വര്‍ഗീയകലാപത്തിലേക്കും സ്ഥിതിഗതികള്‍ എത്തിക്കുകയാണ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് വിവാദം കുത്തിപ്പൊക്കി സമാധാനാന്തരീക്ഷം തകരാറിലാക്കിയ സംഭവം ആരും മറന്നിട്ടില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് ഈ അക്രമങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം. ഇതിന് ചില വിദേശ ശക്തികളുടെ പിന്‍ബലവും ലഭിക്കുന്നു. ദല്‍ഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാവുകയുണ്ടായി. ചില വ്യക്തികളും സംഘടനകളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായും, ഇവര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതായും തെളിഞ്ഞു. ഇതിലുള്‍പ്പെട്ട പലര്‍ക്കും ഇതുവരെ കോടതികള്‍ ജാമ്യം പോലും നല്‍കിയിട്ടില്ല. സമൂഹത്തില്‍ മതപരമായ ചേരിതിരിവും ധ്രുവീകരണവുമുണ്ടാക്കി അക്രമത്തിലേക്ക് നയിക്കുകയെന്നതാണ് രീതി. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഇതിന് ലഭിക്കുന്നു. അക്രമത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം മൂടിവയ്‌ക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

രാജ്യത്ത് പലയിടത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ അടുത്തിടെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍, ന്യൂനപക്ഷ സംരക്ഷകര്‍ ചമഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പരാതിപ്പെടുന്നതും എന്നതാണ് ഇതിലെ വിരോധാഭാസം. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് മതപരമായ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമൊക്കെ ഇല്ലാത്തത് പ്രതിപക്ഷത്തെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശുള്‍പ്പെടെ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മതന്യൂനപക്ഷങ്ങളില്‍നിന്ന് വലിയ തോതില്‍ പിന്തുണ ലഭിച്ചതും ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നു.  

സമാധാനവും മതസൗഹാര്‍ദ്ദവും നിലനിന്നാല്‍ രാജ്യം കൂടുതല്‍ പുരോഗതിയിലേക്കു നീങ്ങുമെന്നും, ആഗോളതലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ വര്‍ധിക്കുമെന്നും മനസ്സിലാക്കിയാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ നീങ്ങുന്നത്. അധികാരം നഷ്ടമായി സംഘടനാപരമായും രാഷ്‌ട്രീയമായും തകര്‍ന്ന ഇക്കൂട്ടര്‍ പ്രസക്തി വീണ്ടെടുക്കാന്‍ കുറുക്കുവഴി തേടുകയാണ്. കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പത്ത് വര്‍ഷത്തെ യുപിഎ ഭരണം രാജ്യത്തിന് വരുത്തിവച്ച വിനകളെക്കുറിച്ച് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലിങ്ങള്‍ക്കാണെന്നു പറഞ്ഞവര്‍ ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചുവരാന്‍ പോകുന്നില്ല. മതപ്രീണനത്തിന്റെയും അഴിമതിയുടെയും ആ നാളുകളിലേക്ക് തിരിച്ചുപോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.

Tags: ഹനുമാന്‍ ജയന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നന്ന് എം പി

India

ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം; ഹനുമാന്‍ ജയന്തിക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

India

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ വര്‍ഗ്ഗീയകലാപത്തിലെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ അന്‍സാരി പിടിയിലായി; എസ് പിയെ വെടിവെച്ചത് മൊഹ്സിന്‍

വാഹനത്തിന് മുകളില്‍ കയറിയ കോണ്‍ഗ്രസ് നേതാവിന് അടുത്തിരുന്ന് അനുയായികളോട് വിദ്വേഷപ്രസംഗം നടത്തുന്ന വാസിം പത്താന്‍ (ഇടത്ത്)
India

ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്ക് കലാപത്തിന് ആള്‍ക്കൂട്ടത്തെ എത്തിച്ച പുരോഹിതന്‍ വാസിം പത്താന്‍ പൊലീസ് കസ്റ്റഡിയില്‍; പിടിച്ചത് മുംബൈയില്‍ നിന്നും

India

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മുഖാമുഖം മുട്ടേണ്ടി വരുമ്പോള്‍ ഒളിച്ചുകളിച്ച് ആപ്; ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിലും ആപ് നേതാക്കള്‍ മാറി നിന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.