ന്യൂദല്‍ഹി: കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ ചോദ്യം ചെയ്ത് ഇന്ത്യ. ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഭൂമിശാസ്ത്ര വലിപ്പവും ജനസംഖ്യയുമുള്ള ഒരു രാജ്യത്തെ മരണനിരക്ക് കണക്കാക്കുമ്പോള്‍ പ്രത്യേക ഗണിതശാസ്ത്ര മാതൃക വേണ്ടിവരുമെന്നും ഇന്ത്യ വാദിക്കുന്നു.
ലോകാരോഗ്യ സംഘടനയിലെ മറ്റ് അംഗരാജ്യങ്ങളിലെ മരണം കണക്കാക്കുന്ന രീതിശാസ്ത്രം ഇന്ത്യയ്ക്ക് ഇണങ്ങുന്ന ഒന്നല്ല. കാരണം ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യാനിരക്കും ഭൂമിശാസ്ത്രപരമായ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ ചെറിയ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയാവില്ല- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാദിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ആറ് കത്തുകള്‍ മന്ത്രാലയം ലോകാരോഗ്യസംഘടനയ്ക്ക് അയച്ചിട്ടുണ്ട്.
കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ എതിര്‍ത്ത് ഇന്ത്യ; 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രത്യേകം കണക്കാക്കണം
ന്യൂദല്‍ഹി: ഇന്ത്യയില്‍ 40 ലക്ഷം പേര് കോവിഡ് മൂലം മരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതി ശരിയല്ലെന്നും ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഭൂമിശാസ്ത്ര വലിപ്പവും ജനസംഖ്യയുമുള്ള ഒരു രാജ്യത്തെ മരണനിരക്ക് കണക്കാക്കുമ്പോള്‍ പ്രത്യേക ഗണിതശാസ്ത്ര മാതൃക വേണ്ടിവരുമെന്നും ഇന്ത്യ വാദിക്കുന്നു.
ലോകാരോഗ്യ സംഘടനയിലെ മറ്റ് അംഗരാജ്യങ്ങളിലെ മരണം കണക്കാക്കുന്ന രീതിശാസ്ത്രം ഇന്ത്യയ്ക്ക് ഇണങ്ങുന്ന ഒന്നല്ല. കാരണം ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യാനിരക്കും ഭൂമിശാസ്ത്രപരമായ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ ചെറിയ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയാവില്ല- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാദിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ആറ് കത്തുകള്‍ മന്ത്രാലയം ലോകാരോഗ്യസംഘടനയ്ക്ക് അയച്ചിട്ടുണ്ട്.
ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളില്‍ മരണ നിരക്ക് കണക്കാക്കാന്‍ ഉപയോഗിച്ച അതേ ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രണ്ടാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളിലെ മരണ നിരക്ക് കണക്കാക്കരുതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം വാദിക്കുന്നു.
ഇന്ത്യമാത്രമല്ല, ചൈന, ഇറാന്, ബംഗ്ലദേശ്, സിറിയ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ലോകാരോഗ്യസംഘടനയുടെ മരണസംഖ്യ കണക്കാക്കുന്ന രീതിയെ ചോദ്യം ചെയ്തിട്ടുണ്ട്.
ഇന്ത്യയെപ്പോലെ ഇത്രയ്ക്കധികം ജനസംഖ്യയുള്ള രാജ്യത്തിന് ഉപയോഗിക്കുന്ന സ്ഥിതിവിവരപ്പട്ടികയുടെ മാതൃക എങ്ങിനെയാണ് ചെറിയ ജനസംഖ്യയുള്ള രാഷ്ട്രങ്ങള്‍ക്കും ഇണങ്ങുക? 130 കോടി ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന സ്ഥിതിവിവരപ്പട്ടികയുടെ മാതൃക ഒരിയ്ക്കലും ടൂണീഷ്യയെപ്പോലുള്ള ചെറിയ ജനസംഖ്യയുള്ള രാജ്യത്തിന് ചേരി്ല്ല. – ഇന്ത്യ വാദിക്കുന്നു.
ഇങ്ങിനെ കണക്കാക്കുമ്പോള്‍ രണ്ട് രാജ്യങ്ങള്‍ക്കും രണ്ട് രീതിയിലുള്ള അമിത മരണ നിരക്കാണ് ലഭിക്കുക. ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ സ്ഥിരീകരിക്കപ്പെടാത്ത വിവരക്കണക്കും ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ചേരാത്ത രണ്ട് രീതിയിലുള്ള മരണനിരക്കാണ് ലഭിക്കുക. ഇത്തരത്തില്‍ മരണ സംഖ്യ കണക്കാക്കുമ്പോഴുള്ള വലിയ വ്യത്യാസങ്ങള്‍ ഈ രീതിശാസ്ത്രത്തിന്റെ കൃത്യതയെപ്പറ്റിയും സാധുതയെപ്പറ്റിയും ആശങ്ക ഉളവാക്കുന്നു- ഇന്ത്യ വാദിക്കുന്നു. മരണസംഖ്യ കണക്കാക്കുന്ന ഈ മാതൃക കൃത്യതയും വിശ്വാസ്യതയും ഉള്ളതാണെങ്കില്‍ എല്ലാ ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളിലെയും മരണ നിരക്ക് കണക്കാക്കി ഈ രീതിയെ ആധികാരികമാക്കിമാറ്റണം. മാത്രമല്ല, ഇതിന്റെ ഫലങ്ങള്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭ്യമാക്കുകയും വേണം- കേന്ദ്ര ആരോഗ്യമന്ത്രാലയം വാദിക്കുന്നു.
ലോകത്താകെ സംഭവിച്ച കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നതായി അമേരിക്ക ആസ്ഥാനമായുള്ള ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 അവസാനത്തോടെ ലോകത്ത് ഏകദേശം ഒന്നരക്കോടി ആളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ 90 ലക്ഷം അധികം വരുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
അധികമുള്ള മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍ ഏപ്രില്‍ 16ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധ സംഘത്തിന്റെ ഒരു വര്‍ഷത്തിലേറെ നീണ്ട ഗവേഷണ വിശകലന ഫലമാണ് റിപ്പോര്‍ട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെട്ടിരുന്നത്. 5.2 ലക്ഷം പേര് മരിച്ചെന്നാണ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്ക്. എന്നാല്‍ ഇന്ത്യയില്‍ ഏകദേശം 40 ലക്ഷം പേര് കോവിഡ് മൂലം മരിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തുന്ന അവകാശവാദം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ 40 ലക്ഷം പേര് കോവിഡ് മൂലം മരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിനെയും ഇതിലൂടെ വെല്ലുവിളിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: