ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എല്ലാ സിനിമകളുടെയും റെക്കോര്‍ഡുകള്‍ മറികടന്ന് കെജിഎഫ് വിജയകരമായി മുന്നേറുമ്പോള്‍, ചിത്രത്തെക്കുറിച്ച് മറ്റൊരു തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.
കെജിഎഫ് ഹലാല്‍ സിനിമയാണ്. നോമ്പുകാലം ആണെങ്കിലും കെജിഎഫ് സിനിമ കാണാമെന്നും, അതില്‍ മോശമായ ഒന്നുമില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും എന്നാല്‍ ഇതിന്റെ ശബ്ദരേഖ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.സിനിമയില്‍ ഐന്റം ഡാന്‍സ് ഇല്ല അതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ കാണാമെന്നും യുവാക്കള്‍ പറയുന്നുണ്ട്.
താന്‍ കെജിഎഫ് സിനിമ കണ്ടുവെന്നും അതില്‍ മോശപ്പെട്ടതെന്ന് പറയാന്‍ ഒന്നുമില്ലെന്നും, ഐറ്റംഡാന്‍സോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇത് തമാശരൂപേണ രണ്ടുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്.
എന്തുതന്നെയായാലും, വന്‍വിജയമായി തീര്‍ന്ന കെജിഎഫ് എന്ന സിനിമ സകല റെക്കോര്‍ഡുകളും മറികടന്ന് ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളെല്ലാം തന്നെ ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനെ പോലും ഞെട്ടിച്ചു കൊണ്ടാണ് കെജിഎഫ് കളക്ഷന്‍ റെക്കോര്‍ഡ് ബോക്സ് ഓഫീസില്‍ ഇടം നേടിയിട്ടുള്ളത്. നിരവധി ട്രോള്‍ കമന്റസുമായി കെജിഎഫ് ആരാധകരും കൂടെ കൂടിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച പ്രതികരണവുമായി റോക്കി ഭായ് തകര്‍ത്ത് ഒടുകയാണ് . നാല് ദിവസം കൊണ്ട് 550 കോടിയിലധികം കളക്ഷന്‍ നേടി ബോക്സ് ഒഫീസില്‍ തൂഫാന് സൃഷ്ടിക്കുകയാണ് റോക്കി ഭആയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: