ബെംഗളൂരു: വാട്ട്സ്ആപ്പ് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ മുസ്ലീം സംഘടനകള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു. ശനിയാഴ്ച വൈകുന്നേരം ഹുബ്ബള്ളിയിലാണ് വാട്ട്സ്ആപ്പ് പോസ്റ്റിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. നടപടി ആവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനു മുന്നില്‍ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയവരാണ് പോലീസ് സ്റ്റേഷന് ആക്രമിച്ചത്.
ശനിയാഴ്ച അര്‍ധരാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മോര്‍ഫ് ചെയ്ത പോസ്റ്റിന്റെ പേരില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കര്‍ണാടകയിലെ ഹുബ്ബള്ളി പോലീസ് നിയന്ത്രണത്തിലാണ്. അക്രമത്തെത്തുടര്‍ന്ന് 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ന്യൂനപക്ഷ സമുദായത്തിന്റെ പുണ്യസ്ഥലത്തിന് മുകളില്‍ ഭഗവത് ധ്വജിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ സഹിതമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 12 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി, സമാധാനം നിലനിര്‍ത്താന്‍ പോലീസ് കമ്മീഷണര്‍ ലാഭു റാം നേതാക്കളുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: