ഭോപാല്‍: രാം നവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഖാര്‍ഗോണ്‍ പ്രദേശത്ത് വര്‍ഗ്ഗീയ കലാപവും തീവെപ്പും നടന്നെങ്കിലും ഇപ്പോള്‍ രംഗം ശാന്തമായി. ഇക്കുറി ശനിയാഴ്ച നടന്ന ഹനുമാന് ജയന്തി ആഘോഷത്തിന് നേരെ ദല്‍ഹിയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായപ്പോള്‍ മധ്യപ്രദേശില്‍ നിന്നും വരുന്നത് സമാധാനത്തിന്റെ വാര്‍ത്തയാണ്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മുസ്ലിങ്ങള്‍ ഹനുമാന് യാത്രയെ പൂക്കള്‍ ചൊരിഞ്ഞ് വരവേറ്റതായാണ് റിപ്പോര്‍ട്ട്. ഹനുമാന് ശോഭായാത്രയെ പൂക്കള്‍ ചൊരിഞ്ഞ് വരവേല്‍ക്കുന്നതിന്റെ വീഡിയോ വൈറലാണ്. ഹനുമാന് ശോഭായാത്രയ്ക്ക് വലിയ പൊലീസ് കാവലും ഉണ്ടായിരുന്നു. ഹനുമാന് ഘോഷയാത്ര കടന്നുപോകുമ്പോള്‍ വീടുകളുടെ മുകളില്‍ നിന്നും മുസ്ലിങ്ങള്‍ പൂക്കളുടെ ദലങ്ങള്‍ പ്രകടനത്തിന് നേരെ ചൊരിയുന്നുണ്ടായിരുന്നു.
റോഡിലും ഇരുസമുദായത്തിലുംപ്പെട്ടവരുടെ വന്‍തിരക്കായിരുന്നു. ഇരു സമുദായത്തില്‍പ്പെട്ടവരും ഘോഷയാത്രയെ പൂക്കള്‍ ചൊരിഞ്ഞ് എതിരേല്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും വൈറലാണ്.
ഹനുമാന് ജയന്തിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 5000 ഭക്തര്‍ ഭോപാലില്‍ എത്തിയിരുന്നു. ഭോപ്പാലിലെ തല്ലയയിലെ കാളി മന്ദിരത്തില്‍ നിന്നാണ് ശോഭായാത്ര ആരംഭിച്ചത്. ഘോഷയാത്ര ചാര് ഭട്ടി ചൗരാഹ, ബുദ്വാര, ഇത്വാരാ, ആസാദ് മാര്‍ക്കറ്റ്, ജുമേരതി, ഗോഡ നക്കാസ്, നാദ്ര ബസ് സ്റ്റാന്റ്എന്നിവിടങ്ങളിലൂടെ പോയി സിന്ദി കോളനിയില്‍ അവസാനിച്ചു.
നേരത്തെ രാം നവമി ഘോഷയാത്രക്ക് നേരെ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്ലിം പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കല്ലേറുണ്ടായത് വര്‍ഗ്ഗീയ കലാപത്തില്‍ കലാശിച്ചിരുന്നു. അന്ന് ഘോഷായാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് കൈക്കൊണ്ടത്. കല്ലെറിഞ്ഞവരുടെ അനധികൃതമായി കെട്ടിയുയര്‍ത്തിയ വീടുകളും കടകളും ഇടിച്ചുനിരത്തിയിരുന്നു. ഏകദേശം 16 വീടുകളും 29 കടമുറികളും അന്ന് ഇടിച്ചു നിരത്തി. ഇതാകാം അതിന് ശേഷം നടന്ന ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കെതിരെ ആക്രമണമുണ്ടാകാതിരിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: