കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ചൊവ്വാഴ്ച ചോദ്യം ചെയ്യും. ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരുവരും ചോദ്യം ചെയ്യലിന് എവിടെ വേണമെങ്കിലും ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ചിന്റെ നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും സ്ഥലത്തില്ലെന്ന് അറിയിച്ച് ഹാജരാകുന്നതില്‍ നിന്നും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘംമുമ്പാകെ ഹാജരാകാമെന്ന് അറിയിച്ചതോടെയാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ അനൂപിന്റെയും, സുരാജിന്റേയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോര്‍ഡിലെ വിവരങ്ങള്‍ സംബന്ധിച്ചും, ഇരുവരുടേയും ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ വിവരങ്ങളുമാണ് അന്വേഷണ സംഘം ചോദിച്ചറിയുക.
നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം കേസില്‍ കാവ്യ മാധവന ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യമാധവന് ഉറച്ചു നില്ക്കുന്നതോടെയാണ് ഇത് നീണ്ടു പോകുന്നത്. ഇതോടെ കാവ്യയെ സംവിധായകന് ബാലചന്ദ്രന്റെ സാന്നിധ്യത്തില്‍ ഉള്‍പ്പടെ വിശദമായി ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: