ന്യൂദല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നു. ഇന്ത്യയെ നയതന്ത്ര ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. പുതിയ പാക് പ്രാധാനമന്ത്രിയായി ചുമതലയേറ്റതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചുകൊണ്ട് കത്ത് അയച്ചിരുന്നു. അതിന് നല്കിയ മറുപടിയിലാണ് ഷെരീഫ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
പാക്കിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെറീഫിന് അഭിനന്ദനങ്ങള്‍. തീവ്രവാദമുക്തമായ ഒരു മേഖലയില്‍ സുസ്ഥിരതയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്ക്ക് വികസനത്തിന്റെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കാനും കഴിയുമെന്നായിരുന്നു മോദിയുടെ പ്രതികരണം.
ഭീകരാക്രമണത്തിനെതിരായ പോരാട്ടങ്ങളിലും സമാധാനപരമായ തീര്‍പ്പുണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ഷെരീഫും മുമ്പ് പ്രസ്താവന നടത്തിയിരുന്നു.
അവിശ്വാസപ്രമേയത്തില്‍ ഇമ്രാന് ഖാന് പരാജയപ്പെട്ടതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ നാടകീയയ രംഗങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒമ്പത് ശനിയാഴ്ച രാവിലെ ചേര്‍ന്ന പാക്കിസ്ഥാന് ദേശീയ അംസ്ലബിയില്‍ 14 മണിക്കൂറോളം നീണ്ട തര്‍ക്കത്തിന് ഒടുവിലാണ് ദേശീയ അംസബ്ലി അധോസഭ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: