Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തകഴിയുടെ കടല്‍ച്ചിത്രങ്ങള്‍

ഒരു ജനപഥത്തെ സുസൂക്ഷ്മം വീക്ഷിച്ച് അവരുടെ നോവും നിനവുകളും അക്ഷരങ്ങളാക്കിയ എഴുത്തുകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിദിനമാണ് ഇന്ന്.

Janmabhumi Online by Janmabhumi Online
Apr 17, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പി.ജെ. വര്‍ഗീസ് മലമേല്‍

”ഞാനിവിടിരുന്നു പാടും, ഒറച്ചു പാടും!”

അവള്‍ പ്രതിവചിച്ചു.

”ഞാനിപ്പാട്ട് അങ്ങു തൃക്കുന്നപ്പുഴ കടപ്പുറത്തിരുന്നു കേക്കും!”

”അങ്ങനെ പാടിപ്പാടി തൊണ്ടപൊട്ടി ഞാനങ്ങു ചാകും.”

”അപ്പം ഈ കടപ്പുറത്ത് രണ്ടാത്മാക്കള് ഈ നിലാവത്തു പറന്നു നടക്കും.”

”അതെ,” എന്നു കറുത്തമ്മ പറഞ്ഞു.”

പിന്നെ ആരുമാരും ഒന്നും മിണ്ടിയില്ല. അതായിരുന്നു അവളുടെ യാത്ര പറച്ചില്‍. കടലിന്റെയും മത്സ്യത്തൊഴിലാളികളുടെയും കഥ പറഞ്ഞ അപൂര്‍വ്വ ചാരുതയുള്ള പ്രണയകഥയാണ് ചെമ്മീന്‍. ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ ‘കറുത്തമ്മ’യും ‘പരീക്കുട്ടി’യും മലയാളത്തിലെ നിത്യകാമുകരായി നിലനില്‍ക്കുന്നു. അന്യസമുദായത്തില്‍പ്പെട്ട ഒരു യുവാവിനെ പ്രണയിക്കുകയും മറ്റൊരാളിനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഒരു അരയത്തിപ്പെണ്ണിന്റെ കഥയാണ് ‘ചെമ്മീന്‍.’

തിരകള്‍ക്കെതിരെ മല്ലടിച്ച് ഒരു തടിക്കഷ്ണത്തില്‍ ചക്രവാളത്തിനപ്പുറത്തേക്കു പോയ ആദ്യത്തെ മുക്കുവന്റെ ഭാര്യ വ്രതനിഷ്ഠയോടെ കടപ്പുറത്ത് പടിഞ്ഞാറേക്ക് നോക്കിനിന്നു തപസു ചെയ്യുകയായിരുന്നു. കടലില്‍ കോളിളകി. ഒഴുക്ക് വള്ളത്തെ ഒരു വലിയ ചുഴയിലേക്ക് വലിച്ചുകൊണ്ടുപോയി. എല്ലാ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. എന്നല്ല, ഒരു വലിയ മീനുമായി അയാള്‍ കരയ്‌ക്കു വന്നു. എങ്ങനെ അതെല്ലാം സംഭവിച്ചു? ആ പതിവ്രത കടപ്പുറത്തു തപസ്സു ചെയ്യുകയായിരുന്നു എന്ന നാടോടി വിശ്വാസത്തിന്റെ സ്വാധീനം അരയസമുദായത്തിന്റെ ഹൃദയത്തില്‍ ആഴമേറിയതാണ്.

”എന്തിനാ കറുത്തമ്മ കരയുന്നെ?”

”പളനി നല്ലവനാ നല്ല മിടുക്കനാ!”

”കറുത്തമ്മയ്‌ക്കു നല്ലതുവരും!”

മനുഷ്യഹൃദയങ്ങളെ ചില അസുലഭ നിമിഷങ്ങളില്‍ അവാച്യമായ നിര്‍വൃതിയില്‍ ലയിപ്പിക്കുന്ന പ്രേമാനുഭൂതിയാണിത്. പരമാവധി ഹൃദയസംവാദമാണിത്. മനുഷ്യമനസ്സിന്റെ ആന്തരഭാവങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്. ഭൗതികമായ ചുറ്റുപാടുകളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തരള വികാരമല്ല ഈ കഥയില്‍ ഏകാഗ്രതയോടെ തുളുമ്പി നില്‍ക്കുന്നത്. ഈ വലിയ ഭൂമിക്കു മുകളില്‍ ആകാശത്തിനു ചുവട്ടില്‍ അനന്തമായ രത്‌നാകരത്തിന്റെ അവകാശികള്‍ ഏകരായി നിസ്സഹായരായി ആരോടും ഒന്നും പറയാന്‍ കഴിയാതെ ആന്തരികജീവിതത്തിലേക്ക് മടങ്ങുകയാണ്. വ്യക്തിജീവിതത്തേക്കാള്‍ സാമൂഹ്യ ജീവിതത്തിന് പ്രാധാന്യം കൊടുത്താണ് ‘ചെമ്മീന്‍’ രചിച്ചിട്ടുള്ളത്.

നീര്‍ക്കുന്നത്തുനിന്നും തൃക്കുന്നപ്പുഴ കടപ്പുറത്തു കൊണ്ടുവന്ന പുതിയ പെണ്ണിനെക്കുറിച്ചു നാട്ടിലുള്ള പെണ്ണുങ്ങള്‍ കൂടിയിരുന്നു സംസാരിച്ചു. രണ്ടു വള്ളങ്ങളുള്ള ഒരു വലക്കാരന്റെ മകളാണത്രേ അവള്‍! അങ്ങനെയുള്ള ഒരുവളെ ആരുമാരും കുടുംബവുമില്ലാത്ത ഒരുവന്റെകൂടെ പറഞ്ഞയയ്‌ക്കുമോ? ”പെണ്ണു പെഴയാരിക്കും, വല്ലവിധോം കടപ്പുറത്തുന്നു പറഞ്ഞയച്ചാ മതീന്നാരിക്കും.”

”അപ്പം നമ്മുടെ കടപ്പുറം മുടിക്കാനെക്കൊണ്ടു വന്നതാണോ?” അങ്ങനെ കറുത്തമ്മ പെരുരഹസ്യങ്ങളുടെ കൂടായി മാറി. പളനിക്ക് ആരുമില്ല എന്നത് സത്യമാണ്. അവന്റെ അച്ഛനും അമ്മച്ചിയും ചത്തുപോയി. കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ വലയുടെ ചരടുപിടിക്കാന്‍ അവനെ കടലില്‍ എടുത്തിട്ടിരുന്നു. പിന്നെ അതില്‍നിന്നും അവന്‍ നയമ്പുകാരന്‍വരെയായി. പളനി ഒരു വീടിന്റെയല്ല, തൃക്കുന്നപ്പുഴ കടപ്പുറത്തിന്റെ സന്താനമാണവന്‍.

”കാലം മാറുന്നുണ്ടെങ്കിലും കടലിന്റെ നിയമത്തിനു മാറ്റമില്ല.”

”കടപ്പുറത്തെ മുക്കുവന്റെ നിയമത്തിനും മാറ്റമില്ല.”

പളനിയെ മറ്റുള്ളവരുടെ കൂടെ വള്ളത്തില്‍ പോകുന്നതില്‍ വിലക്കുന്നു. അപകടമുണ്ടാകും എന്നത്രേ വിശ്വാസം. കടല്‍ എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന ജലാശയം മാത്രമല്ല, അതിന് ലൗകികമായ ഒരു പരിവേഷമുണ്ട്. അമ്മ മാത്രം ശരണം. അമ്മ ചോറുതരണം എന്നു വിളിച്ചുകൊണ്ടു താളത്തില്‍ തണ്ടുവലിക്കുന്ന ആ മീന്‍പിടുത്തക്കാരുടെ തത്വശാസ്ത്രം ഒന്നു വേറെയാണ്. വരദായിനിയായ ഒരമ്മയാണ് കടല്‍. കടലില്‍ പോകുന്നവര്‍ക്ക് ശുദ്ധോം വൃത്തീം വേണം. പിഴച്ച ഒരുവളുടെ മരയ്‌ക്കാന്‍ വള്ളത്തിലുണ്ടായാല്‍ വള്ളം തകര്‍ന്നു തരിപ്പണമായെന്നുവരാം. വള്ളം വലിവില്‍പ്പെട്ടു നടുക്കലില്‍ പോയെന്നു വരാം. എന്തപകടവും സംഭവിക്കാം! എല്ലാം നഷ്ടപ്പെട്ടെന്നുവരാം! ആ കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. കടലിന്റെ കാര്യം തിട്ടമാ.

നോവലിന്റെ തുടക്കം മുതലേ തുറയിലെ ജനജീവിതവും സങ്കീര്‍ണതകളുമാണ് തകഴി ആവിഷ്‌കരിക്കുന്നത്. സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാത്ത സമൂഹമാണ് ‘ചെമ്മീനി’ലുള്ളത്. ചാകരക്കാലമാണ് അവരുടെ ഉത്സവം. അവര്‍ ചാകരക്കാലത്ത് ആഘോഷിച്ചു തിമര്‍ക്കുന്നു. അന്ന് കടപ്പുറം നഗരമായിത്തീരും സമ്പൂര്‍ണമായ ദുരന്തമാണ് ‘ചെമ്മീനി’ല്‍ തകഴി നല്‍കുന്നത്. എല്ലാ കഥാപാത്രങ്ങളും ദുരന്തത്തിന്റെ ചുഴികളില്‍ വീണടിയുന്നു. ജീവിതത്തിന്റെ ഹരിതദ്വീപുകളിലേക്ക് ആരും ഇഴഞ്ഞെത്തുന്നില്ല.  ‘ചെമ്മീനി’ലെ കഥയ്‌ക്കു ഗതിവിഗതികള്‍ നല്‍കുന്നതില്‍ കടലിന് സജീവ സാന്നിദ്ധ്യമുണ്ട്. കടലിനെക്കുറിച്ച് അനവധി വിശ്വാസങ്ങള്‍ സമൂഹത്തിലുണ്ട്. കടലുകള്‍ ഏഴുണ്ടെന്നും ഏഴു കടലുകള്‍ക്ക് അക്കരെ പവിഴ ദ്വീപുണ്ടെന്നും കടലിനടിയില്‍ കൊട്ടാരമുണ്ടെന്നും  കൊട്ടാരത്തില്‍ രാജകുമാരിയുണ്ടെന്നുമെല്ലാമുള്ള കഥകള്‍ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. അങ്ങനെ കടലുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങള്‍ ഇവിടെയും പ്രതിഫലിക്കുന്നുണ്ട്. നടുക്കടലില്‍ കടലിന്റെ അടിത്തട്ടിലാണ് കടലമ്മയുടെ കൊട്ടാരം. അവിടെയാണ് കടലമ്മ കുടിയിരിക്കുന്നത്. അവിടേക്കെത്തുന്നത് ഒരു പുഴയില്‍ കൂടിയാണ്. കടലാകെ വട്ടം കറങ്ങുന്ന ഒരു ചുഴി കടലമ്മയുടെ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കുത്തുന്നു. കടലില്‍ കറുത്തമ്മയും പരീക്കുട്ടിയും എങ്ങനെ മരിച്ചു എന്നതിന് വിശദമായ ആഖ്യാനം കഥയിലില്ല. എന്നാല്‍ കടലില്‍ പോയ മുക്കുവന്റെ ദാരുണമൃത്യു വിശദമായി ആവിഷ്‌കരിക്കുകയും ചെയ്യുന്നു.  

തിളച്ചു കരയിലേക്കു കയറുന്ന കടലിനെക്കുറിച്ചും കടലിന്റെ ഭാവപ്പകര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും മരണത്തിനു മതിയായ  കാരണങ്ങളാകുന്നു. വിശ്വാസത്തിന്റെ ഭൂമിക ആശ്രയിക്കാതെ ചെമ്മീനിലെ പ്രണയകഥയ്‌ക്ക് അസ്തിത്വമില്ല. സാമൂഹികമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനം ചെമ്മീനില്‍ കാണാം. ചെമ്മീന്‍ നോവലിനൊപ്പം പുകള്‍പെറ്റതാണ് അതിന്റെ സിനിമാ രൂപവും. തകഴിയെ ഒന്നാം നിരയിലേക്ക് ഉയര്‍ത്തിയത് ‘ചെമ്മീനാ’ണെങ്കിലും തകഴിയുടെ മാസ്റ്റര്‍പീസായി പരിഗണിക്കുന്നത് ‘കയറാ’ണ്. പരീക്കുട്ടിയെ പ്രണയിച്ച കറുത്തമ്മയ്‌ക്ക് പളനിയെ വിവാഹം കഴിക്കേണ്ടിവരികയും പൂര്‍വ്വപ്രണയത്തിന്റെ കഥകള്‍ ജീവിതത്തില്‍ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുകയും ഒടുവില്‍ എല്ലാം തകരുകയും ചെയ്യുന്നു. കടലില്‍ പോകുന്ന മുക്കുവന്‍ ചുഴിയിലകപ്പെട്ട് നഷ്ടപ്പെടുന്നത് അസാധാരണവുമല്ല. പളനി കടലില്‍ പോയി ചുഴിയിലകപ്പെട്ടു മരിച്ചു എന്നതിന് ദുരന്തപൂര്‍ണത വരുന്നത് കറുത്തമ്മയുടെ (വ്രതനിഷ്ഠയ്‌ക്കു മാത്രമേ പളനിയെ രക്ഷിക്കാന്‍ കഴിയൂ എന്നതാണ്. ഇവിടെ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും സംഗമവും കടലിന്റെ മകനായ പളനിയെയും വിശ്വാത്തിന്റെ ആഖ്യാനതലത്തില്‍ നോവലിസ്റ്റ് ചേര്‍ത്തുവയ്‌ക്കുന്നു. രക്ഷപ്പെടാനായി കടലില്‍ പൊരുതുന്ന പളനി അലറി വിളിക്കുന്നത് ‘കറുത്തമ്മ’ എന്നാണ്. അപകടത്തിന്റെ ചുഴിയില്‍നിന്നും അയാളെ രക്ഷിക്കാന്‍ കറുത്തമ്മയുടെ തപസ്സ് ആവശ്യമാണ്.

കടലിന്റെ വിക്ഷോഭകരമായ മാറ്റത്തെ തീക്ഷ്ണമായി തകഴി ആവിഷ്‌കരിക്കുന്നുണ്ട്. അവ ഉരുണ്ടു വന്ന് അയാള്‍ക്ക് ചുറ്റും വൃത്തമായി. കരയിലേക്ക് കടല്‍ ഇരച്ചുകയറി. ഒരു പ്രളയംപോലെ അതു സംഹാരം നടത്തുന്നു. പ്രളയത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളും വിശ്വാസങ്ങളും നാടോടിക്കഥകളിലും ഇതിഹാസ പുരാണങ്ങളിലും ബൈബിള്‍ക്കഥകളിലും കാണാനാകും. നോവലില്‍ പ്രകൃതിയുടെ സാന്നിദ്ധ്യത്തെ കൃതിയുടെ പ്രകൃതത്തിലേക്ക് ഇത്രയേറെ ചേര്‍ത്തുപിടിച്ചു തുന്നിയ മറ്റൊരു മലയാളകൃതിയുമില്ല.

1957 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘ചെമ്മീന്‍’ അറബിക്കടലിന്റെ നിതാന്തസുന്ദരമായ വിശാലപശ്ചാത്തലത്തില്‍ അരങ്ങേറുന്ന മനുഷ്യദുരന്തത്തിന്റെ മഹാചിത്രമാണ്. ചെമ്പന്‍കുഞ്ഞും ചക്കിയും കറുത്തമ്മയും പരീക്കുട്ടിയും പളനിയും മറ്റനേകം കഥാപാത്രങ്ങളും ചേര്‍ന്ന് കടല്‍പ്പുറത്തെ മനുഷ്യവര്‍ഗ്ഗത്തിന്റെ അത്ഭുത പരിച്ഛേദനമാക്കി മാറ്റുന്നു.  

കേരളീയ ജീവിതത്തിന്റെ യഥാര്‍ത്ഥ തുടിപ്പുകളാണ് തകഴിയുടെ നോവലുകളിലും ചെറുകഥകളിലും തിങ്ങിനിന്നത്. ചെമ്മീന്‍ ഭാരതീയ സാഹിത്യമണ്ഡലത്തില്‍ വലുതായ ചലനം സൃഷ്ടിക്കുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്തു. കൊയ്‌ത്തൊഴിഞ്ഞ തകഴിയിലെ വയലുകളില്‍നിന്നും വരുന്ന നനഞ്ഞ കച്ചിയുടെ കുഴഞ്ഞ ഗന്ധംകൊണ്ട് അക്ഷരങ്ങളെ തന്റെ പേനത്തുമ്പില്‍ നിര്‍ത്തിയ തകഴിയുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി. എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഒട്ടുവളരെ വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണിത്. കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികള്‍ അസംഘടിതരായിരുന്നു. കോരന്‍ എന്ന കഥാപാത്രത്തിലൂടെ കുട്ടനാട്ടിലെ അധ്വാനശീലരും അടിമകളും ആയ കര്‍ഷകത്തൊഴിലാളികളുടെ  ജീവിതദുരന്തങ്ങള്‍ തകഴി ആഖ്യാനം ചെയ്തു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അസ്തിത്വവും നട്ടെല്ലും നല്‍കിയ അവകാശബോധത്തിന്റെ ആള്‍രൂപങ്ങളെയാണ് ‘രണ്ടിടങ്ങഴി’യില്‍ നാം പരിചയപ്പെടുന്നത്. ജന്മി-തൊഴിലാളി വര്‍ഗ്ഗസംഘട്ടനത്തിന്റെ രക്തംപുരണ്ട കഥയാണിത്. കുട്ടനാടന്‍ മണ്ണിന്റെ വളവും വീര്യവും ഉള്‍ത്തിങ്ങിയ ‘രണ്ടിടങ്ങഴി’ കര്‍ഷകത്തൊഴിലാളികളുടെ ജീവിതം ആഖ്യാനം ചെയ്യുന്ന ആദ്യത്തെ മലയാള നോവലാണ്. കുട്ടനാട്ടിലെ കൊയ്‌ത്തു ദൃശ്യങ്ങള്‍, കച്ചിത്തുറുപ്പണി, ഞാറു നടുന്ന കര്‍ഷക സ്ത്രീകളുടെ നിര, നെല്ലുപൊലിക്കല്‍, പറ അളക്കല്‍, നെല്ലളക്കുന്ന തലപ്പുലയന്‍, നോക്കിനില്‍ക്കുന്ന ചെറുമികള്‍, കോരന്‍, ചിരുത അങ്ങനെ പോകുന്ന ‘രണ്ടിടങ്ങഴി’യിലെ കഥാപാത്രങ്ങള്‍.

Tags: തകഴി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

flyover
Alappuzha

തകഴിയില്‍ ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം ശക്തം

road
Alappuzha

റോഡിന് അവഗണന; ജനകീയ പ്രതിഷേധം ഇരമ്പി

സൈക്കിളില്‍ പോകുന്ന ഉണ്ണിയും എതിരെ വരുന്ന കാറിന്‍റെയും സിസിടിവി ദൃശ്യം
Kerala

പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിയുടെ അമിത വേഗതയില്‍ വന്ന കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Alappuzha

ജലഅതോറിറ്റിയുടെ അനാസ്ഥ; പൊട്ടിയ പൈപ്പുകൾ മാറ്റിയിടുന്നില്ല, തകഴിയില്‍ ശുദ്ധജലം കിട്ടാതെ ജനം വലയുന്നു

Technology

തകഴി ‘ ഹലോ’ വിളിച്ചിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്; കേരളത്തില്‍ മൊബൈല്‍ എത്തിയിട്ടും

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies