വര്‍ക്കല: കേവല മതാചാരങ്ങളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല മനുഷ്യ ജീവിതം എന്ന് കൂടിയാണ് ശാരദാ പ്രതിഷ്ഠയിലൂടെ ഗുരുദേവന് നമുക്ക് കാട്ടി തന്നിട്ടുള്ളതെന്ന് വി മുരളീധരന് പറഞ്ഞു. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയുടെ 110-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ആശയത്തില്‍ അധിഷിഷ്ഠിതമാണ് ശാരദാ പ്രതിഷ്ഠ. വൈജ്ഞാനിക അടിസ്ഥാനത്തിലുള്ള ഭാരത പൈതൃകത്തിന്റെ തിരിച്ചറിവാണ് ശ്രീ ശാരദാ പ്രതിഷ്ഠയുടെ മാഹാത്മ്യം. അറിവ് ആര്‍ക്കും പരിമിതപെടുത്തിയിട്ടുള്ള തല്ല.വിജ്ഞാന പൈതൃകം ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമാണ്, എല്ലാ ഉച്ചനീചത്വങ്ങള്‍ക്കും അതീതമാണ് എന്ന സന്ദേശമാണ് ഗുരുദേവന് ശാരദാ പ്രതിഷ്ഠയിലൂടെ കാട്ടി തന്നിട്ടുള്ളത്.
പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ച് നിന്ന് ആധുനികതയുമായി സംയോജിപ്പിച്ച് മുന്നോട്ട് പോകാനുള്ള വീക്ഷണമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേന്ദ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതെന്നും വി മുരളീധരന് പറഞ്ഞു.
മീമാംസ പരിഷത്തിന്റെ പശ്ചാത്തലവും ഗുരുദേവ ദര്‍ശനത്തെ കുറിച്ചും അദ്ധ്യക്ഷ പ്രസംഗത്തില്‍ സ്വാമി സച്ചിദാനന്ദ സംസാരിച്ചു. ആദ്ധ്യാത്മിക ഗുരു എന്നുള്ളത് തമസ്കരിച്ച് വെറു മൊരു സമൂഹ്യ പരിഷ്കര്ത്തിവായി മാത്രം ഗുരുദേവനെ അവതരിപ്പി ക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള വ്യക്തത വരുത്തിയാണ് സ്വാമി സച്ചിദാനന്ദ പ്രസംഗം നടത്തിയത്.
ധര്‍മ്മ മീമാംസ പരിഷത്തിന്റെ 60-ാം വാര്‍ഷിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍വ്വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് കെ എം ലാജി സ്വാമി ഋതംഭര നാന്ദ , സ്വാമി വിശാലാ നന്ദ , സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതം ആശംസിച്ചു. ഗുരുധര്‍മ്മ പ്രചാരസഭ രജിസ്ട്രാര്‍ ടി വി രാജേന്ദ്രന് കൃതഞ്ജത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: