ലഖ്നോ: ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ അഹമ്മദ് മുര്‍താസ അബ്ബാസിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഐഎസ് പ്രവര്‍ത്തകനായ യുവാവിനെ തീവ്ര ഇസ്ലാമികവാദം പ്രചരിപ്പിക്കുന്ന ചിന്തകന്‍ സക്കീര്‍ നായിക്കും സ്വാധീനിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ അഹമ്മദ് മുര്‍താസ അബ്ബാസി സ്ഥിരം കേള്‍ക്കുന്ന പതിവുണ്ടായിരുന്നു.
ബോംബെ ഐഐടി പാസായ യുവാവിനെ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമപ്രകാരമാണ് (യുഎപിഎ) അറസ്റ്റ് ചെയ്തത്. ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ ചോദ്യം ചെയ്യലില്‍ അഹമ്മദ് മുര്‍താസ അബ്ബാസി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചിട്ടുണ്ട്. തന്നെ ഒരു പെണ്‍കുട്ടി വഴി തേന്‍കെണിയില്‍ കുടുക്കിയ ശേഷമാണ് ഐഎസില്‍ ചേര്‍ത്തതെന്ന് അഹമ്മദ് മുര്‍താസ അബ്ബാസി സമ്മതിച്ചു.
ഭാവിയില്‍ അഹമ്മദ് അബ്ബാസിയെ പ്രത്യേകകോടതി മുന്‍പാകെ ഹാജരാക്കും. ഏപ്രില്‍ 3നാണ് അഹമ്മദ് അബ്ബാസി ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ചത്. ഇവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ സ്വകാര്യ താമസസ്ഥലം കൂടിയുണ്ടെന്നത് ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു വലിയ വാക്കത്തിയുമായാണ് അഹമ്മദ് മുര്‍താസ അബ്ബാസി ക്ഷേത്രത്തിന് മുന്പില് പ്രത്യക്ഷപ്പെട്ടത്. അവിടെ ഉറക്കെ ‘അല്ലാഹു അക്ബര്‍’ മുദ്രാവാക്യം മുഴക്കുകയും തടയാന്‍ ചെന്ന രണ്ട് പൊലീസുകാരെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. തന്നെ ഐഎസ് ഐഎസിലേക്ക് സ്വാധീനിച്ച പെണ്‍കുട്ടിക്ക് 40000 രൂപ അയച്ചതായും മുര്‍താസ അബ്ബാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: