പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട്കാരന്റെ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അറിയിച്ചു. കൊലചെയ്യപ്പെട്ട സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈര്‍. കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്.
പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലും, പാലക്കാട് ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ സുബൈറിന്റെ പേരിലുണ്ട്. രാഷ്ട്രീയ കേസ്സുകള്‍ അല്ലാതെ നിരവധി ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് കേസുകളും നിലവിലുണ്ട്. 2012 ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് കൊലചെയ്യപ്പെട്ട സുബൈര്‍.
സംഭവം നടന്നയുടന്‍ വിഷയത്തില്‍ പ്രതികരിച്ച സ്ഥലം എംഎല്‍എ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ വെള്ളപൂശാന്‍ ശ്രമിച്ചതില്‍ ദുരൂഹത ഉണ്ട്. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. എംഎല്‍എ ഇത്തരത്തില്‍ നടത്തിയ പ്രസ്താവന സിപിഎം പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്.
ജില്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കൊലപാതകത്തില്‍ അന്വേഷണം നടന്നുവരികയാണ് അതിന് മുന്‍പ് തന്നെ ബിജെപി സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല, കൂടാതെ ഇതിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. പ്രസ്തുത സംഭവത്തില്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: