പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നു. കുത്തിയത്തോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞ് ഇറങ്ങുംവഴിയാണ് കൊലപാതകം നടന്നത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുബൈറിന്റെ പിതാവ് ഓടി രക്ഷപ്പെട്ടു. പിതാവ് നിസാര പരിക്കുകകളോടെ ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: