തിരുവനന്തപുരം: വിഷുക്കൈ നീട്ട വിഷയത്തില്‍ പ്രതികരണവുമായി സുരേഷ്ഗോപി എംപി. വിവാദങ്ങള്‍ക്ക് പിന്നില്‍ ചില മ്ലേഛന്മാരാണ്. വിവാദത്തെ ഭയപ്പെട്ടു പിന്മാറില്ല. സാംസ്കാരിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദേഹം വ്യക്തമാക്കി.
സാംസ്കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പരാമര്‍ശിച്ചിരുന്നു. ഗൃഹത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങ് ഇന്ന് ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും ആചാര്യന്മാരാലും നടത്തപ്പെടുന്നു. ദുഷിച്ച മനസിന് നല്‍കാനും ശുദ്ധിയില്ലാത്ത മനസിന് വാങ്ങാനും കഴിയാത്ത ഒന്നാണ് വിഷുകൈനീട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രൂപ നോട്ട് കൊണ്ട് ആരെയും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം നടത്തുന്ന കിറ്റ് അല്ലെന്നും ചിലരുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കാര്യകര്‍ത്താക്കള്‍ക്ക് കൈനീട്ടം നല്കുന്ന പരിപാടിയിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: