Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമീണ ഭാരതത്തിന്റെ സമഗ്ര പുരോഗതിക്ക്

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
in Editorial

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി നാല് വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം രാജ്യത്ത് എട്ടു വര്‍ഷമായി തുടരുന്ന ജനക്ഷേമ ഭരണത്തിന്റെ നാഴികക്കല്ലുകളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗമാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തത്. 2026 ലെ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ നീട്ടിയിരിക്കുന്ന പദ്ധതിക്കായി 6000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018 ല്‍ തുടക്കമിട്ട ഈ പദ്ധതിയിലൂടെ പട്ടിണിയില്ലാത്തതും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നതുമായ ശിശു സൗഹൃദ ഗ്രാമം കെട്ടിപ്പടുക്കലാണ് ലക്ഷ്യംവയ്‌ക്കുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നവിധം ഗ്രാമസഭകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതിയും സാമ്പത്തിക വികസനവും ഉറപ്പുവരുത്തും. 2021-22 സാമ്പത്തികവര്‍ഷംവരെ 2400 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമസ്വരാജ് അഭിയാനുവേണ്ടി അനുവദിച്ചത്. ഇതിനു പിന്നാലെയാണ് 6000 കോടി രൂപകൂടി വകയിരുത്തിക്കൊണ്ടുള്ള സുപ്രധാനമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള കാര്യപദ്ധതിയുടെ ഭാഗമായ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമീണ ഭാരതത്തെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍. 2015 ല്‍ യുഎന്‍ അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച ഈ കാര്യപരിപാടിയുടെ ആദ്യ ലക്ഷ്യം 2030 പിന്നിടുന്നതോടെ എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുകയെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്ന പദ്ധതി ഒന്‍പത് മേഖലകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ഉപജീവനമാര്‍ഗം വികസിപ്പിക്കുക, ഗ്രാമീണ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുക, ഗ്രാമങ്ങളെ ശിശുസൗഹൃദമാക്കുക, മതിയായ തോതില്‍ വെള്ളമെത്തിക്കുക, ശുചിത്വമുള്ളതും ഹരിത സൗഹൃദവുമാക്കുക, സ്വയംപര്യാപ്തതയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങള്‍  സജ്ജീകരിക്കുക, സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുക, സദ്ഭരണം പ്രദാനം ചെയ്യുക എന്നിവയാണിത്. പദ്ധതിയുടെ ഭാഗമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം പഞ്ചായത്തുകളായിരിക്കും. പദ്ധതികള്‍ നടത്തിപ്പില്‍ വരുത്തുന്നതിന് പഞ്ചായത്തുതലത്തില്‍ പട്ടികജാതി-വര്‍ഗങ്ങളില്‍നിന്നും വനിതകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. സാമ്പത്തിക വികസനവും സാമൂഹ്യനീതിയും സമന്വയിപ്പിക്കുന്നതിനാണിത്.

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ 2007 മുതല്‍ 10 വര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടത് 49 ലക്ഷം കോടി രൂപമാത്രവും. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ഈ തുകയുടെ ഗുണംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്കു നല്‍കിയ ഓയില്‍ ബോണ്ടിന്റെ ബാധ്യതപോലും തീര്‍ക്കുന്നത് മോദി സര്‍ക്കാരാണ്. 2026 വരെ ഇതിനായി ഒന്നരലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കേണ്ടിവന്നത്. ഇങ്ങനെയൊരു ബാധ്യത ഇല്ലായിരുന്നുവെങ്കില്‍ അന്താരാഷ്‌ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ് കണക്കിലെടുക്കാതെതന്നെ കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. ഭക്ഷണം, എണ്ണ, വളം എന്നിവയുടെ സബ്സിഡിക്കായി മോദി സര്‍ക്കാര്‍ ഇതുവരെ 25 ലക്ഷം കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി രൂപ മാത്രമാണ്. ബിജെപി സര്‍ക്കാരിന് എന്തുകൊണ്ട് ഭരണത്തുടര്‍ച്ച ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഈ കണക്കുകളിലുണ്ട്.

Tags: indiavillageരാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.