അക്ഷമരായിരുന്ന ആരാധകര്‍ക്ക് ആശ്വാസമായി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആലിയയും രണ്‍ബീറും വിവാഹിതരായെന്ന വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം അതിമനോഹരമായ വിവാഹ ചിത്രങ്ങളും ആലിയ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഞങ്ങളുടെ വീട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ ചിലവഴിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ, ഈ ബാല്‍ക്കണിയില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഇതിനകം ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു. ഇനിയും കാത്തിരിക്കാനാകില്ല..ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങള്‍ക്ക് നല്കിയ സ്നേഹത്തിന് നന്ദി. നിങ്ങളുടെ സ്നേഹം ഈ നിമിഷത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുകയാണ്..സ്നേഹത്തോടെ, രണ്‍ബീറും ആലിയയും..



പ്രതികരിക്കാൻ ഇവിടെ എഴുതുക: