തിരുവനന്തപുരം: നിലവിലുള്ള കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സിഐടിയ രംഗത്ത്. ഴിവില്ലെങ്കില് സിഎംഡി ഒഴിഞ്ഞുപോകണം. ശമ്പളം നല്‍കാതെ ഒരു ബസും ഓടുമെന്ന് കരുതേണ്ടെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ് പ്രസിഡന്റ് സി കെ. ഹരികൃഷ്ണന് പറഞ്ഞു.
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിശ്ചിതകാല നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ മാത്രമേ 25,000ത്തിലധികം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് സാധിക്കൂ. ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ മാത്രമാണ്. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് 97 കോടി രൂപയായിരുന്നു.
ഏപ്രില്‍ 13 കഴിഞ്ഞിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷുവിന് മുമ്പ് ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഏപ്രില്‍ 28ന് പണിമുടക്ക് നടത്തുമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ധനവകുപ്പിന്റെ നീക്കം.
സാധാരണയായി 25,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഒരുമാസത്തില്‍ 97 കോടി രൂപയാണ് ശമ്പള വിതരണത്തിനും പെന്ഷന് നല്കുന്നതിനുമായി ആവശ്യമായിട്ടുള്ളത്. സമര പ്രഖ്യാപനത്തിന് പിന്നാലെ 75 കോടി രൂപ നല്‍കണമെന്നായിരുന്നു കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടിയന്തിരമായി പ്രഖ്യാപിച്ച 30 കോടി രൂപ പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പ്രതികരണം അറിയിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാതെ സമരം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
എന്നാല്‍ പെന്ഷന് വിതരണത്തിനും വായ്പാ തിരിച്ചടവിനും ഇപ്പോള്‍ ശമ്പള വിതരണത്തിനുമായി ആകെ 230ലധികം കോടി രൂപ കഴിഞ്ഞ ഒരുമാസമായി ധനവകുപ്പ് നല്‍കിയെന്നും ഇതില്‍ കൂടുതല്‍ തരാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: