ഒഡെസ: കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യയുടെ യുദ്ധകപ്പല്‍ തകര്‍ത്തെന്ന അവകാശവാദവുമായി ഉക്രൈന്. മിസൈല്‍ ഉപയോഗിച്ചാണ് സോവിയറ്റ് കാലത്തെ യുദ്ധകപ്പല്‍ തകര്‍ത്തതെന്നാണ് ഉക്രൈന് അവകാശപ്പെടുന്നത്. എന്നാല്‍ റഷ്യ ഇതുവരെ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.
റഷ്യന്‍ സ്ലാവാ ക്ലാസ് ഇനത്തില്‍പെട്ട മോസ്കാവ എന്ന യുദ്ധകപ്പല്‍ രണ്ട് നെപ്ട്യൂണ്‍ മിസൈലുകള്‍ തൊടുത്താണ് തകര്‍ത്തതെന്നാണ് ഉക്രൈന് അവകാശപ്പെടുന്നത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് റഷ്യക്ക് കനത്ത ആഘാതമാകുമെന്നാണ് നാറ്റോ വിലയിരുത്തുന്നത്. എന്നാല്‍ കപ്പലില്‍ സ്ഫോടനമാണ് നടന്നതെന്നും 511 ജീവനക്കാരെ രക്ഷപെടുത്തിയെന്നുമാണ് റഷ്യ അറിയിച്ചിട്ടുള്ളത്. ഉക്രൈനിലെ പ്രവിശ്യയായ ഒഡെസ തീരത്താണ് ആക്രമണം നടന്നിരിക്കുന്നത്.
മോസ്കോയിലെ തീരദേശ നഗരങ്ങളില്‍ ബോംബാക്രമണം നടത്താന്‍ ഉപയോഗിച്ചിരുന്ന കപ്പലാണ് തകര്‍ന്നത്. റഷ്യക്കെതിരെ തങ്ങളുടെ ശക്തമായ വിജയമാണിതെന്നും ഗവര്‍ണര്‍ മാക്സിം മാചെന്കോ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: