തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പൽ സെക്രട്ടറി പദവി നല്കി സര്‍ക്കാര്‍. 30ന് കൂടിയ മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇതോടെ സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും സേവകരായി ലഭിക്കും.
ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 25 വര്‍ഷംസര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് ടി.എന്‍ സീമക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. 2.25 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ , അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് (HRA) ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും.
കാര്‍, പേഴ്സണല്‍ സ്റ്റാഫ് ( സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ മൂന്നിനാണ് ടി.എന്‍. സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്. ലൈഫ് , ആര്‍ദ്രം, ഹരിത കേരള മിഷന്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന് കോ -ഓർഡിനേറ്ററായിരുന്നു ടി എൻ സീമ.
രാജ്യസഭ എം.പി യായിരുന്ന ടി.എന്‍. സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.പി. പെന്ഷന് 25,000 രൂപയാണ്. പെന്ഷന് പുറമേയാണ് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പൽ സെക്രട്ടറി പദവിയിൽ ശമ്പളം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: