ന്യൂദല്‍ഹി : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ യെമനിലേക്ക് പോകാന്‍ അമ്മയും മകളും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിമിഷ ആക്ഷന്‍ കൗണ്‍സില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി. നിമിഷയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകള്‍ക്കും യാത്രാനുമതി നല്‍കണമെന്നാണ് ആവശ്യം.
നിമിഷയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിനായി മരിച്ച തലാലിന്റെ കുടുംബത്തെ ഇരുവരും നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും ഇവര്‍ക്കൊപ്പം യാത്രാനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ അമ്മയ്‌ക്കും മകള്‍ക്കും നിമിഷയെ ജയിലില്‍ കാണാന്‍ അവസരം ഉണ്ടാക്കാനും ആക്ഷന്‍ കൗണ്‍സില്‍ ശ്രമിക്കുന്നുണ്ട്.
നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണ് നിമിഷയുടെ ഭാഗത്ത ഉണ്ടായത്. മരിച്ച തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് അപേക്ഷിച്ചാല്‍ അവരും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: