വയനാട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ നിന്നും കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി അനോവറില്‍ നിന്നാണ് 800 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടക്കുന്ന സാധാരണ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേയ്ക്കുള്ള സര്‍വീസിലാണ് സംഭവം. അവധി ദിവസങ്ങള്‍ പ്രമാണിച്ച് എക്സൈസ് പരിശോധന കടുപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: