Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച; വന്‍കൃഷിനാശം, പുറംബണ്ടുകള്‍ ബലപ്പെടുത്താത്തത് പ്രധാന പ്രതിസന്ധി, ചൂഷണം ചെയ്യാൻ മില്ലുടമകളും

2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയില്‍ തന്നെ ജലാശയങ്ങള്‍ കരകവിയുകയും പാടശേഖരങ്ങളില്‍ വെള്ളം നിറയുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 10:40 am IST
in Kerala

ആലപ്പുഴ: ഒരാഴ്ചയിലേറെയായി തുടരുന്ന വേനല്‍ മഴയില്‍ നെല്‍കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം. കുട്ടനാട്,  അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കുട്ടനാട്ടില്‍  ഇന്നലെ വീണ്ടും മടവീണു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് മട വീണ് പുഞ്ച കൃഷി നശിച്ചത്. 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വെള്ളപ്പാച്ചിലില്‍ മോട്ടോര്‍തറ ഉള്‍പ്പടെ തള്ളിപോകുകയായിരുന്നു. ഈ ആഴ്ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പാട് പള്ളിക്കല്‍ മുല്ലേമൂല പാടത്തും, ഹരിപ്പാട് കൃഷിഭവന്‍ പരിധിയിലെ വഴുതാനം പടിഞ്ഞാറ്, തെക്ക് പാടത്തും മടവീഴ്ചയുണ്ടായിരുന്നു. അപ്പര്‍കുട്ടനാട് മേഖലകളിലാണ് ഇത്തവണ വേനല്‍ മഴയില്‍ നാശനഷ്ടം ഏറെയുണ്ടായത്. ജില്ലയില്‍ എതാണ്ട് 28,000 ഹെക്ടര്‍ പാടശേഖരങ്ങളിലാണ് പുഞ്ചക്കൃഷിയിറക്കിയത്. ഇതില്‍ കേവലം പത്തു ശതമാനത്തോളം പാടത്ത് മാത്രമാണ് വിളവെടുപ്പ് നടന്നത്. അതിനാല്‍ മഴ തുടര്‍ന്നാല്‍ നാശനഷ്ടം വര്‍ധിക്കാനാണ് സാധ്യത.  

അതിനിടെ പതിവു പോലെ മില്ലൂകാരും കര്‍ഷകരെ ചൂഷണം ചെയ്യാനെത്തിയിട്ടുണ്ട്. ശക്തമായ മഴയത്ത് കൃഷിനശിക്കുന്നതു മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ പിഴിയുന്നു. ക്വിന്റലിന് 15 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതി ഉയര്‍ന്നു. വെളിയനാട് കൃഷിഭവന്‍ പരിധിയിലെ പള്ളിക്കണ്ടം പാടത്താണ് അന്യായ കിഴിവ് ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നത്. കൂടാതെ  വെള്ളം കെട്ടികിടക്കുന്നതിനാല്‍ കൊയ്‌ത്തിന്റെ ചെലവും പതിന്‍മടങ്ങാകും. സാധാരണ ഒന്നരമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം കൊയ്‌തെടുക്കാം. പക്ഷേ, നെല്‍ച്ചെടികള്‍ വീണുകിടക്കുന്നവ കൊയ്‌തെടുക്കാന്‍ രണ്ടര-മൂന്നു മണിക്കൂര്‍ വരെ എടുക്കും.

ശക്തമായ പുറംബണ്ട് നിര്‍മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ കാര്‍ഷിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ദശാബ്ദം മുന്‍പ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കി തുടങ്ങിയ കുട്ടനാട് പാക്കേജിലെ പ്രധാന പദ്ധതിയായിരുന്നു പുറംബണ്ട് ബലപ്പെടുത്തല്‍. എന്നാല്‍ കോടികളുടെ അഴിമതി നടന്നതല്ലാതെ ബണ്ട് നിര്‍മാണം എങ്ങുമെത്തിയില്ല. എല്ലാ വര്‍ഷവും പാടശേഖരങ്ങളില്‍ ബണ്ട് വീഴ്ച തുടര്‍ക്കഥയായി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ശത കോടികള്‍ പദ്ധതികള്‍ പോലും സമര്‍പ്പിക്കാതെ പാഴാക്കി. നടപ്പാക്കിയവയിലാകട്ടെ അഴിമതി ആരോപണങ്ങളും. മുന്‍ഗണന പ്രവര്‍ത്തികള്‍ മാറ്റിമറിച്ച് കായലില്‍ സ്ലാബിട്ട് ബണ്ട് സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നിലവില്‍ കായലിലിട്ട പൈലുകളും, സ്ലാബുകളും എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.  

2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയില്‍ തന്നെ ജലാശയങ്ങള്‍ കരകവിയുകയും പാടശേഖരങ്ങളില്‍ വെള്ളം നിറയുകയുമാണ്. ജലാശയങ്ങളിലെ ആഴം കൂട്ടുക, അവിടങ്ങളില്‍ നിന്നെടുക്കുന്ന എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ടുകള്‍ ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നതല്ലാതെ പ്രവര്‍ത്തി മാത്രം ഉണ്ടാകുന്നില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കണമെങ്കില്‍ അവിടങ്ങളില്‍ നിന്നുള്ള വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കണം. ഇതിന് തോട്ടപ്പള്ളി ലീഡിങ് ചാനലിലൂടെയും, തണ്ണീര്‍മൂക്കം ബണ്ടിലൂടെയും ജലനിര്‍ഗമനം സുഗമമാക്കണം.

കൂടാതെ ഇവിടങ്ങളിലെ ഷട്ടര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശാസ്ത്രീയമാക്കണം. പലപദ്ധതികളിലായി കോടികള്‍ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാം കബളിപ്പിക്കലായി മാറുകയാണെന്നാണ് കര്‍ഷകരുടെ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ടായിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുപ്രകാരം ഒരു പദ്ധതിയും നടപ്പായിട്ടില്ല.

കുട്ടനാട്ടിലെ ജല മനേജ്മെന്റ് ശാസ്ത്രീയമായി നടപ്പാക്കാന്‍ നെതര്‍ലാന്റ് മോഡല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിച്ച ശേഷം മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓരോ മഴക്കാലത്തും കുട്ടനാട് വെള്ളത്തില്‍ മുങ്ങും, കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ പുഞ്ചക്കൃഷിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പോലും ഇതുവരെ നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നതാണ് ദുരവസ്ഥ.

Tags: കര്‍ഷകര്‍floodRainകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.