ന്യൂദല്‍ഹി: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ഈ അഭിപ്രായം പറയുന്നവരുടെ താത്പ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യയ്ക്കും അവകാശമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ദല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണൊപ്പം ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നതായി ആന്റണി ബ്ലിങ്കണിന്റെ പരാമര്‍ശത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. ചില സര്‍ക്കാരും പോലീസും ജയില്‍ ഉദ്യോഗസ്ഥരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ചില സമീപകാല സംഭവവികാസങ്ങള്‍ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ബ്ലിങ്കണ് അറിയിച്ചത്.
എന്നാല്‍ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണം ആളുകളില്‍ പല തരത്തിലാണ്. അതുപോലെ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും വോട്ടുബാങ്കുകളെക്കുറിച്ചും കാഴ്ചപ്പാടുകളുണ്ടാകാന് ഇന്ത്യയ്ക്കും അവരെ പോലെ തന്നെ അര്‍ഹതയുണ്ട്. പ്രശ്നങ്ങളില്‍ എപ്പോള്‍ വേണെങ്കിലും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചകളില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്യും. അതില്‍ രാജ്യം ഒരു മടിയും കാണിച്ചിട്ടില്ലെന്നും എസ്. ജയശങ്കര്‍ 2+2 ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കവേയാണ് ഇത്തരത്തില്‍ കേന്ദ്രമന്ത്രി യുഎസിന് വ്യക്തമായ മറുപടി നല്‍കിയത്.
ഉക്രൈന് വിഷയമടക്കമാണ് മന്ത്രിതല ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. വിഷയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും വ്യത്യസ്ത നിലപാടുകളെ കുറിച്ച് യുഎസിന് ബോധ്യമുണ്ട്. ഉക്രൈനും റഷ്യയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നതിനായി ഇന്ത്യ ഒരു നിര്‍ദേശവും ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: